ദലിത് ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി പ്രത്യേക സംവരണം നല്‍കുന്നത് പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്

പട്ടികജാതിയില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്ത ദലിത് ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി പ്രത്യേക സംവരണം നല്‍കുന്നത് പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ചേരമ സാംബവ െഡവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) നേതൃത്വത്തില്‍ 158ാമത് അയ്യങ്കാളി ജന്മജയന്തി ആഘോഷം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവര്‍ണ മേധാവിത്വത്തിെന്റ ചൂഷണത്തില്‍ മനംമടുത്ത് വലിയതോതില്‍ ൈക്രസ്തവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗങ്ങള്‍ക്ക് അവിടെയും മതിയായ പ്രാതിനിധ്യം ലഭിച്ചില്ല. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. രാജ്യം വര്‍ഗീയവാദികളുടെ കരങ്ങളില്‍ അമരുന്നകാലത്ത് അയ്യങ്കാളിയുടെ സമരപോരാട്ടങ്ങള്‍ സ്മരണീയമാണെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha

























