Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി

28 MARCH 2026 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പശ്ചിമേഷ്യ വീണ്ടും വലിയൊരു ഭീതിയുടെ മുനമ്പിലാണ് .ഇസ്രായേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇസ്രായേൽ നഗരമായ തെൽ അവീവിലും കിഴക്കൻ മേഖലകളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തെൽ അവീവിലെ തിരക്കേറിയ വാണിജ്യ തെരുവിലുണ്ടായ മിസൈൽ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളിൽ ഒരെണ്ണം ക്ലസ്റ്റർ വാർഹെഡ് വിഭാഗത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിക്കുന്ന ചെറിയ ബോംബുകൾ വലിയൊരു പ്രദേശത്തേക്ക് ഒരേസമയം വർഷിക്കുന്ന രീതിയാണിത്. ജനവാസ മേഖലയായ തെൽ അവീവിൽ ഇത്തരത്തിൽ ബോംബുകൾ പതിച്ചത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.

ഇറാൻ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളിൽ ഏറ്റവും ആധുനികമായ പതിപ്പാണ് ഖൊറംഷഹർ4. ഇതിനെ 'ഖൈബർ' (Kheibar) എന്നും വിളിക്കുന്നു.

അതിവേഗ പ്രഹരം ഉള്ളതാണ് ഇവ .  അന്തരീക്ഷത്തിന് പുറത്ത് ശബ്ദത്തേക്കാൾ 16 ഇരട്ടി വേഗതയിൽ (Mach 16) സഞ്ചരിക്കുന്ന ഈ മിസൈൽ, ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ അന്തരീക്ഷത്തിനുള്ളിൽ Mach 8 വേഗത കൈവരിക്കുന്നു. ഇത്രയും വേഗതയുള്ള മിസൈലുകളെ റഡാറുകൾക്ക് തിരിച്ചറിയാനോ തടയാനോ സമയം ലഭിക്കില്ല.
 2,000 കിലോമീറ്റർ ദൂരപരിധിയുള്ളതിനാൽ ഇറാനിലെ ഉൾപ്രദേശങ്ങളിൽ നിന്ന് തൊടുത്തുവിട്ടാൽ പോലും നിഷ്പ്രയാസം ഇസ്രായേലിലെത്താൻ ഇതിന് സാധിക്കും. ഹൈപ്പർഗോളിക് ഇന്ധനം ഉപയോഗിക്കുന്നതിനാൽ, വിക്ഷേപണത്തിന് തയ്യാറെടുക്കാൻ വെറും 12 മിനിറ്റ് മതിയാകും. ഇത് പെട്ടെന്നുള്ള ആക്രണങ്ങൾക്ക് ഇറാനെ സഹായിക്കുന്നു.

 

 



നേരത്തെയും ക്ലസ്റ്റര്‍ മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചിരുന്നു.    കിലോമീറ്ററുകൾ വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാനും സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ.  

വെള്ളിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ മിസൈൽ വർഷമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ, വടക്കൻ അതിർത്തിയിൽ നിന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. ഇതോടെ ഇസ്രായേൽ ഒരേസമയം രണ്ട് മുന്നണികളിൽ യുദ്ധം ചെയ്യേണ്ട സാഹചര്യത്തിലാണ്. വടക്കൻ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനായി തെക്കൻ ലെബനനിൽ ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയിരിക്കുകയാണ്.

സാധാരണ ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് ചെന്ന് ഒറ്റ ബോംബ് പോലെ പൊട്ടിത്തെറിക്കുകയാണ് പതിവ്. എന്നാൽ ക്ലസ്റ്റർ മിസൈലുകൾ വ്യത്യസ്തമാണ് .  മിസൈൽ ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുകളിൽ എത്തുമ്പോൾ, അതിന്റെ മുൻഭാഗം വിഘടിക്കുകയും അതിനുള്ളിൽ ഇരിക്കുന്ന നൂറുകണക്കിന് ചെറിയ ബോംബുകൾ (Sub-munitions) വലിയൊരു പ്രദേശത്തേക്ക് മഴ പോലെ പെയ്തിറങ്ങുകയും ചെയ്യുന്നു.

ഇസ്രയേലിന്റെ അയൺ ഡോം (Iron Dome) അല്ലെങ്കിൽ ആരോ (Arrow) പ്രതിരോധ സംവിധാനങ്ങൾ ഒരു വലിയ മിസൈലിനെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിൽ നിന്ന് വിട്ടുമാറുന്ന നൂറുകണക്കിന് ചെറിയ ബോംബുകളെ തടയുക അസാധ്യമാണ്. ഇത് പ്രതിരോധ സംവിധാനങ്ങളെ 'ഓവർലോഡ്' ചെയ്യിക്കുന്നു.

ക്ലസ്റ്റർ  മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്.

 

 



ഖൊറംഷഹറിനൊപ്പം ഇറാൻ വിക്ഷേപിച്ച മറ്റൊരു വിഭാഗമാണ് ഖദ്ർ മിസൈലുകൾ. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഇവ കൃത്യതയ്ക്ക് പേരു കേട്ടതാണ്. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ടാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള ഇസ്രായേലിന് പോലും ഈ 'ക്ലസ്റ്റർ' ആക്രമണം വലിയ തലവേദനയാണ്. ഇറാൻ തങ്ങളുടെ ആയുധശേഖരത്തിലെ ഏറ്റവും മികച്ചവ പുറത്തെടുത്തതോടെ, മേഖലയിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.


ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും 2025 ജൂണിലെ യുദ്ധത്തിലും ഇസ്രയേലിലേക്ക് ഇറാൻ നിരവധി തവണ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. യെമനിലെ ഹൂതികളും കഴിഞ്ഞ വർഷം ഇസ്രായേലിലേക്ക് ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉപയോഗിച്ച് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് പറയുന്നു.

ഈ ആയുധങ്ങളുടെ കടന്നുവരവ് സംഘർഷത്തിന്റെ ഗതി മാറ്റുമെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് ഒറ്റ സ്‌ഫോടനം നടക്കുന്നതിനു പകരം, ക്ലസ്റ്റർ വാർഹെഡുകൾക്ക് വിശാലമായ മേഖലയിലുടനീളം നിരവധി ചെറിയ സ്‌ഫോടനങ്ങൾ നടത്തുമ്പോൾ സാധാരണക്കാർക്കുള്ള അപകട സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഇറാൻ ഈ കഴിവ് എങ്ങനെ വികസിപ്പിച്ചെടുത്തു എന്ന ചോദ്യം ഇസ്രയേലിനും യുഎസിനും മുന്നിലുണ്ട്. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ സൈനിക സാങ്കേതിക കൈമാറ്റം നടന്നിരിക്കാമെന്നാണ് ഇസ്രയേൽ സംശയിക്കുന്നത്.

ഫെബ്രുവരി 28 മുതൽ, ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേർക്ക് വ്യത്യസ്ത അളവിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്ലസ്റ്റർ ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊട്ടാത്ത യുദ്ധോപകരണങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ഗ്രാഫിക് മുന്നറിയിപ്പ് ഇസ്രായേൽ സൈന്യം പുറത്തിറക്കിയിട്ടുണ്ട്.

ശനിയാഴ്ച മുതൽ ഇറാൻ ഇസ്രായേലിന് നേരെ കുറഞ്ഞത് അഞ്ച് ക്ലസ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടിട്ടുണ്ടെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നത്. അത്തരം രണ്ട് മിസൈലുകൾ ചൊവ്വാഴ്ച ഇസ്രായേലിന്റെ മധ്യഭാഗത്തേക്ക് പതിച്ചു. ഈ ആക്രമണങ്ങൾ വിവിധ സ്ഥലങ്ങളിൽ നാശനഷ്ടങ്ങളും പരിക്കുകളും വരുത്തിയതായും അധികൃതർ പറഞ്ഞു.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്ച രാത്രി ഇസ്രായേലിന്‍റെ മിസൈൽ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇതിനിടെ ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് വ്യക്തമാക്കി.

 ഇറാന്റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന അറാക് (Arak) ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെയാണ് ഇസ്രയേൽ. വ്യോമാക്രമണം നടത്തിയത്  

ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു.

ആണവ കേന്ദ്രത്തിൽ നിലവിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ പ്രാഥമിക നിഗമനം. നേരത്തെ ജൂൺ മാസത്തിലും അറാകിലെ പ്ലാന്റിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

അതേസമയം ആക്രമണത്തില്‍ ആണവ കേന്ദ്രത്തില്‍ നിലവില്‍ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ പ്രാഥമിക നിഗമനം. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ നീക്കം.

വ്യാഴാഴ്ച രാത്രി വൈകി ഇറാനിലെ കോം (Qom) നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോമിലെ പര്‍ദിസാന്‍ (Pardisan) മേഖലയിലുള്ള മൂന്ന് പാര്‍പ്പിട സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ വ്യക്തമായിട്ടില്ല.

പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഉറുമിയ (Urmia) നഗരത്തിലുണ്ടായ ആക്രമണത്തില്‍ നാല് സാധാരണക്കാരുടെ കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും ക്രൈസിസ് മാനേജ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഹമീദ് സഫാരി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയോട് (IRNA) പറഞ്ഞു. കൂടാതെ, രാത്രിയില്‍ ടെഹ്റാന്‍, ഇസ്ഫഹാന്‍, കാഷാന്‍, യാസ്ദ്, കോം, തബ്രിസ്, അഹ്വാസ് എന്നീ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടും വ്യോമാക്രമണങ്ങള്‍ നടന്നതായി ഇറാന്‍ ആസ്ഥാനമായുള്ള നൂര്‍ന്യൂസ് (Nournews) റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതുമുതല്‍ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളില്‍ രാജ്യത്തുടനീളമുള്ള കുറഞ്ഞത് 120 മ്യൂസിയങ്ങള്‍ക്കും സാംസ്‌കാരിക-ചരിത്ര കേന്ദ്രങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ടെഹ്റാന്‍ സിറ്റി കൗണ്‍സിലിന്റെ സാംസ്‌കാരിക പൈതൃക സമിതി അധ്യക്ഷന്‍ അറിയിച്ചു.

വിവിധ പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന കുറഞ്ഞത് 120 മ്യൂസിയങ്ങളും ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും നേരിട്ട് ആക്രമിക്കപ്പെട്ടതായും ഇവയുടെ ഘടനയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സമിതി അധ്യക്ഷന്‍ അഹമ്മദ് അലവി
 വ്യക്തമാക്കി.

വെള്ളിയാഴ്ചയിലെ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിന്റെയും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സഹായികളുടെയും തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചതായും ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏത് കപ്പലുകള്‍ക്കും നേരെ 'കടുത്ത നടപടികള്‍' ഉണ്ടാകുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.

ഇന്ന് പുലർചെ  അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍. രണ്ടിടങ്ങളില്‍ തീപിടത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ പ്രതിരോധ സേന തകര്‍ത്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കെസാദ്. ഇതാദ്യമായാണ് ഇവിടേയ്ക്ക് ഇറാന്‍ ആക്രമണം വ്യാപിപ്പിക്കുന്നത്. ടെഹ്റാനെതിരായ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേല്‍ ഇറാന്റെ ആണവ നിലയങ്ങളില്‍ ആക്രമണം നടത്തി. ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇറാന്റെ ആക്രമണം. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. ഇതില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് വിവരം.

ഫെബ്രുവരി 28-ന് ഇറാനെ ആക്രമിച്ചുകൊണ്ട് യുദ്ധത്തിന് തുടക്കമിട്ടത് അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.

'ഈ അധിനിവേശ യുദ്ധം തികച്ചും അന്യായമാണ്. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഫെബ്രുവരി 28-നാണ് ഈ ആക്രമണത്തിന് തുടക്കമിട്ടത്. മിനാബിലെ (Minab) 'ഷജറ തയ്യിബ' (Shajarah Tayyebeh) എലിമെന്ററി സ്‌കൂള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം ഒരു യുദ്ധക്കുറ്റമാണ്. ലോകം മുഴുവന്‍ ഇതിനെ നിരുപാധികം അപലപിക്കേണ്ടതുണ്ട്. ഇതൊരു വെറും സംഭവമോ കണക്കുകൂട്ടലുകളിലെ പിഴവോ അല്ല...' അദ്ദേഹം വ്യക്തമാക്കി. തന്റെ രാജ്യത്തെ സംരക്ഷിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും രാജ്യം അത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends