വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി! പ്രതിപക്ഷം തെറ്റു ചൂണ്ടി കാണിക്കുമ്പോള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി: നവോത്ഥാനനായകന്റെ പട്ടം കെട്ടിയ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥമുഖം വ്യക്തമായി : രമേശ് ചെന്നിത്തല

നവോത്ഥാന നായകന്റെ പട്ടം കെട്ടി മുഖ്യമന്ത്രി കുറെ ആടിയതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് ഇത് കൊണ്ടെന്ത് പ്രയോജനമാണുണ്ടായത്.
അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത് കൊവിഡില്‍ പ്രതിപക്ഷം പറഞ്ഞത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണമെന്നും ചെന്നിത്തല കാസര്‍കോട് ഡി .സി .സി ഓഫീസില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തില്‍ ആദ്യം മാറ്റം വരുത്തണം. ആറ് മണി വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി. പ്രതിപക്ഷം തെറ്റു ചൂണ്ടി കാണിക്കുമ്ബോള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഡി .സി .സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ. പി. കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, പി .എ. അഷറഫലി, കരുണ്‍ താപ്പ, ബി.പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























