പന്ത്രണ്ടു വയസ്സുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പന്ത്രണ്ടു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാട് കുറുമക്കോളനിയിലെ പ്രകാശിന്റെ മകന്‍ മിഥുല്‍ പ്രകാശ് (12) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ പഴയ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഥുല്‍. പിതാവ് പ്രകാശ് ജില്ല കുടുംബ കോടതി ജീവനക്കാരനാണ്. മാതാവ്: സവിത. സഹോദരന്‍: അതുല്‍ പ്രകാശ്.
https://www.facebook.com/Malayalivartha

























