കുഞ്ഞാപ്പ മാത്രമല്ല മകനും കുരുങ്ങും ... പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമേ അദ്ദേഹത്തിന്റെ മകനെയും ഇ.ഡി വട്ടമിട്ടു പിടിക്കുന്നു...

പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമേ അദ്ദേഹത്തിന്റെ മകനെയും ഇ.ഡി വട്ടമിട്ടു പിടിക്കുന്നു. സെപ്റ്റംബര്‍ 7ന് മകനെ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനമെന്നറിയുന്നു.
നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയോട് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയോട് ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിട്ടുള്ളത്. മകന്‍ ആഷിഖിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ട് എന്ന ന്യായം ഇ.ഡി. അംഗീകരിക്കില്ല. മന്ത്രിയെയും സ്പിക്കറെയും ചോദ്യം ചെയ്ത പാരമ്പര്യമാണ് ഇ.ഡിക്കുള്ളത്. കുഞ്ഞാലികുട്ടി പാര്‍ലമെന്റംഗം മാത്രമാണ്. അദ്ദേഹത്തിന് പ്രോട്ടോക്കോള്‍ ബാധകമല്ല.
കെ.റ്റി. ജലീലാണ് കുഞ്ഞാലിക്കുട്ടിയെ വട്ടം പിടിച്ചത്. മന്ത്രിയായിരുന്ന കാലയളവില്‍ തനിക്കെതിരെ ചക്രവ്യൂഹം തീര്‍ത്തതിന്റെ പ്രതികാരമാണ് ജലീല്‍ നടത്തിയത്. തന്നെ ജീവിക്കാന്‍ അനുവദിക്കാത്തതിന്റെ വൈരാഗ്യമെല്ലാം കുഞ്ഞാലികുട്ടിക്കെതിരെ ജലീല്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അന്ന് സ്വര്‍ണ്ണക്കടത്ത് ആരോപണം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്ന് ജലീല്‍ മന്ത്രിയായിരുന്നേനെ.
ചന്ദ്രിക സാമ്പത്തിക കേസില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കുന്നതിനും വേണ്ടി ഇഡി നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം.
കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീല്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീല്‍ ആരോപിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തെളിവ് നല്‍കിയെന്ന അവകാശവാദത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായികെ ടി ജലീല്‍ രംഗത്തെത്തി.
''സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ''-എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നാളെ കുഞ്ഞാലിക്കുട്ടിയെയും 7 ന് മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചന്ദ്രികയും ലീഗ് നേതൃത്വത്തെ മറയാക്കി ചില നേതാക്കള്‍ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും എ ആര്‍ നഗര്‍ ബാങ്ക് കള്ളപ്പണ നിക്ഷേപണ ആരോപണത്തില്‍ ഇന്ന് മൊഴി നല്‍കിയില്ലെന്നും ജലീല്‍ അറിയിച്ചു.ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ കുഞ്ഞാലിക്കുട്ടി സാവകാശം തേടി.
ജലീലിന്റെ പിന്നില്‍ ആരാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ സന്ദേഹം. തന്റെ ആവനാഴിയിലെ അമ്പുകള്‍ ചോര്‍ന്നതായി കുഞ്ഞാലികുട്ടിക്കറിയാം. പാണക്കാട് തങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് കുഞ്ഞാലിക്കുട്ടി അഴിമതിക്ക് ചുക്കാന്‍ പിടിച്ചത്. അതിന്റെ വൈരാഗ്യം ലീഗ് അണികള്‍ക്കുണ്ട്. പാര്‍ട്ടിക്ക് വേണ്ടി താന്‍ അഴിമതി നടത്തിയെന്ന കുഞാലികുട്ടിയുടെ പ്രതികരണം ഏല്‍ക്കില്ല. കാരണം പാര്‍ട്ടിക്ക് വേണ്ടിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കേസില്‍ പ്രതിയാകുന്നതെങ്ങനെ ?
"
https://www.facebook.com/Malayalivartha



























