തിരുവനന്തപുരത്ത് ബൈക്ക് ടെമ്പോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍

ബൈക്ക് ടെമ്പോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. നരുവാമൂട് മുക്കംപാലമൂട് അമ്മാനിമല സ്വദേശി ശരത്ത് (18) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 ന് താന്നിവിളയിലായിരുന്നു അപകടം നടന്നത്. ശരത്തും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീഷും (19) സഞ്ചരിച്ചിരുന്ന ബൈക്ക് ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് വരുന്നതിനിടെയാണ് ടെമ്പോയുമായി ഇടിച്ചത്.
ശരത്തിനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീഷ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha



























