കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും; പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്; ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടും; കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണിക്കത്ത് നൽകി താലിബാൻ

താലിബാനെ വിമർശിച്ച എം കെ മുനീറിന് ഭീഷണിക്കത്ത് ചെന്ന വാർത്ത കേരളം നടുക്കത്തോടെ അറിഞ്ഞിരുന്നു. ഇപ്പോൾ ഇതാ കൊച്ചി മേയർക്ക് സാക്ഷാൽ താലിബാന്റെ വക ഭീഷണി... അതും പച്ചമലയാളത്തിൽ ആണ് താലിബാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.....
കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണിക്കത്ത് ലഭിച്ചതോടെ താലിബാന്റെ കൂട്ടത്തിൽ മലയാളികളുടെ സാന്നിധ്യം ഉണ്ട് എന്ന കാര്യത്തിന് ഉറപ്പു കിട്ടുകയാണ്.തപാല്‍ വഴിയാണ് ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് ലഭിച്ചത്.
കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കുമെന്നും പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുതെന്നും ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നുമുള്ള ഭീഷണികളാണ് കത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്നിവരുടെ പേരിലായിരുന്നു കത്ത് പുറത്തുവന്നത്. സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡി എഫ് പരാതി നല്‍കുകയും ചെയ്തു. എല്‍ഡിഎഫ് പാര്ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയത്.ബുധനാഴ്ചയാണ് മേയർക്കു കത്ത് ലഭിച്ചത്.
മലയാളത്തിൽ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേർഡ് പോസ്റ്റായിട്ടാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിലുടനീളം അസഭ്യവാക്കുകൾ പ്രയോഗിച്ചിട്ടുണ്ട്. തികഞ്ഞ അസഹിഷ്ണതയാണ് കത്തയച്ചതിനു പിന്നിൽ. ഇതു ചെയ്തവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഇത്തരം ഭീഷണികള്‍കൊണ്ട് മേയര്‍ എം. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുളള കൊച്ചി നഗരസഭ കൗണ്‍സില്‍ സ്വീകരിച്ചു വരുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കാനാവില്ലെന്ന് കൊച്ചി കോർപ്പറേഷൻ എല്‍ഡിഎഫ് പാര്ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് തുറന്നടിച്ചു. നേരത്തെ എൻഐഎ താലിബാനിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന വിവരം പുറത്തുവിട്ടിരുന്നു.
മലയാളം പറയുന്ന വ്യക്തി താലിബാന്റെ കൂട്ടത്തിൽ ഉണ്ടെന്ന് ശശി തരൂർ എംപി പങ്കുവെച്ച വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോളിതാ ഭീഷണിക്കത്ത് കൂടെ മലയാളത്തിൽ വന്നതോടെ താലിബാന്റെ കൂട്ടത്തിൽ മലയാളികളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്.
25ഓളം തീവ്രവാദികളുടെ സാന്നിധ്യം കേരള-കർണാടക എന്നിവിടങ്ങളിൽ നിന്നായി ഉണ്ടെന്ന് ഇനി എൻ ഐ എ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ലക്ഷ്യം കേരളത്തിലേക്ക് എങ്ങനെയെങ്കിലും എത്തുക എന്നതാണെന്നും എൻ ഐ എ കനത്ത താക്കീതും നൽകിയിരുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ ഈ കത്ത് വന്നത് വളരെ ആശങ്ക ഉണർത്തുന്നു.
താലിബാനെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ടതിന് നേരത്തെ എം.കെ.മുനീർ എംഎൽഎയ്ക്ക് ഭീഷണിക്കത്ത് കിട്ടിയിരുന്നു . കത്ത് കിട്ടി 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ കുടുംബംകൂടി തീർപ്പു കൽപിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി.
മുനീറിന്റെ മുസ്‌ലിം വിരോധവും ആർഎസ്എസ് സ്നേഹവും കാണുന്നുണ്ടെന്നും ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാക്കരുതെന്നും കത്തിൽ പറയുഞ്ഞിരുന്നു . താലിബാൻ ഒരു വിസ്മയം എന്നെഴുതിയാണ് കത്ത് അവസാനിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha



























