അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കും; രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് താലിബാന്റെ വക്താവ് സബീഹുള്ള മുജാഹിദ്

ചൈന സഹായത്തിന് ഉണ്ടെന്നേ.... തുറന്നടിച്ച് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്... അമ്പരന്ന് ഇന്ത്യ....അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്നാണ് താലിബാന്റെ വക്താവ് പറഞ്ഞിരിക്കുന്നത്.
ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമിടുക എന്ന ലക്ഷ്യമാണ് താലിബാനുള്ളത്. വികസന കാര്യത്തില്‍ താലിബാന്റെ പ്രധാന പങ്കാളി ചൈന ആയിരിക്കും. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്. അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളിയെന്നാണ് ചൈനയെ സബിഹുള്ള വിശേഷിപ്പിച്ചിരിക്കുന്നത്. ചൈനയുടെ സഹായത്തെ വാനോളം പ്രശംസിച്ചാണ് സംസാരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും ചൈന നിക്ഷേപങ്ങൾ നടത്തുന്നത് വഴി അഫ്ഗാനിസ്താന് വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും സബിഹുള്ള പറഞ്ഞു.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ പിന്തുണയ്ക്കാൻ ഒരുങ്ങുകയാണ് താലിബാന്‍ . പുരാതനമായ പാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. പരമ്പരാഗത സിൽക്ക് പാത പുനരുജ്ജീവിപ്പിക്കാൻ ബെൽറ്റ് ആന്റ് റോഡ് പ്രൊജക്ട് സഹായകമാകും. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ തുറന്നടിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയുമെന്ന പ്രതീക്ഷ അവർ പുലർത്തുന്നു. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് തുറന്നടിച്ചു.
അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ ഓഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാന്റെ അധികാരം പൂർണമായും പിടിച്ചെടുത്തത്. ഓഗസ്റ്റ് 30ന് അമേരിക്കൻ സേന രാജ്യത്ത് നിന്ന് പൂർണ്ണമായും പിൻവാങ്ങി. ഇതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾക്കും താലിബാൻ തുടക്കമിട്ടു.
ഇറാനിലെ ഭരണനേതൃത്വത്തിന്റെ മാതൃകയിലാകും പുതിയ സർക്കാരിനെ താലിബാൻ തിരഞ്ഞെടുക്കുന്നത്. സംഘടന മേധാവിയായ മുല്ല ഹിബത്തുള്ള അഖുൻസദയായിരിക്കും അഫ്ഗാനിസ്താന്റെ പരമോന്നത നേതാവ്. സർക്കാർ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭ ചർച്ചകളും പൂർത്തിയായെന്നും സബിഹുള്ള വ്യക്തമാക്കി.
ഓഗസ്റ്റ് 15 നായിരുന്നു താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്മാറിയിരുന്നു .
രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയുണ്ടായി . ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന്‍ വെളിപ്പെടുത്തിയിരുന്നു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























