സവിതയെ കാണാൻ 'കവുങ്ങ്' വഴി വീട്ടിൽ കയറുന്ന കാമുകൻ പ്രവീൺ... 'ഷൂ''വും അടിവസ്ത്രവും കണ്ടെത്തി... തെളിവുകൾ പുറത്ത് വിട്ട് പ്രവാസി ഭർത്താവ്; ഭാര്യ വീട്ടുകാർ അറിയാൻ ക്ഷേത്രത്തില്‍ വച്ച് സവിതയെ കാമുകൻ കെട്ടിയതിന് തെളിവായി പൊട്ടിച്ചെറിഞ്ഞ താലിമാലയും, ചിത്രപണികള്‍ ചെയ്ത താൻ കെട്ടിയ താലിമാലയുടെ ചിത്രവും പങ്കുവച്ച് സതീഷ്

കാമുകനോടുള്ള വിരോധത്തിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സവിതയെ ഭർത്താവ് സതീഷിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന വാദം തള്ളി ഭർത്താവ് രംഗത്ത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പൊലീസിനു മൊഴി നൽകിയിരുന്നു.
കാമുകന്‍ രാത്രിയില്‍ വന്നതിന് ശേഷമാണ് സവിത ആത്മഹത്യ ചെയ്തത് എന്ന തെളിവുകള്‍ ഉണ്ടായിട്ടും സതീഷിന്റെ പീഡനത്തെ തുടര്‍ന്നാണ് സവിത ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
ഇതേ തുടർന്ന് കാമുകന്‍ പ്രവീണ്‍ പാവുമ്പയിലെ ക്ഷേത്രത്തില്‍ വച്ച് സവിതയെ താലി കെട്ടിയെന്നതിന് തെളിവായി സവിത കഴുത്തിൽ അണിഞ്ഞിരുന്ന കാമുകൻ ചാർത്തിയ താലിയുടെ ചിത്രവും, താൻ ചാർത്തിയ താലിയുടെ ചിത്രവും പുറത്തുവിട്ടു.
കാമുകനായ മണപ്പള്ളി കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീണ്‍(25) കഴിഞ്ഞ നാലിനാണ് സവിതയെ ഭര്‍തൃ വീട്ടില്‍ നിന്നും കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയത്. അമ്മായിയമ്മയോട് കാളിയമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ സവിത തിരികെ എത്തിയത് സതീഷ് കെട്ടിയ താലിമാല ഇല്ലാതെയായിരുന്നു,
ഇത് ശ്രദ്ധയില്‍പെട്ട അമ്മായിയമ്മ താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീടാണ് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ലെന്നും, കാമുകൻ കെട്ടിയ താലിയാണെന്നും മനസിലാക്കിയത്.
ഈ വിവരം മറച്ചുവച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് അമ്മ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു സതീഷ്. ഇതിന് പിന്നാലെയാണ് സവിതയുടെ ആത്മഹത്യയും.
സതീഷ് കെട്ടിയ താലി ചിത്രപണികള്‍ ചെയ്തതായിരുന്നു. എന്നാല്‍ സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു. ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോള്‍ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടത്.
പ്രവീണിനെ രാത്രിയില്‍ വിളിച്ചു വരുത്തിയ ശേഷം തര്‍ക്കമുണ്ടാകുകയും കാമുകന്‍ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ പൊട്ടിച്ചെറിഞ്ഞ താലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരികെ നല്‍കിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്.
അതേ സമയം കാമുകന്‍ വീട്ടിലെത്തി എന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സവിതയെ കാണാൻ പ്രവീൺ എത്തുന്നതും വീടിനുലേയ്ക്ക് കയറുന്നത് ടെറസിന്റെ സമീപത്ത് നില്‍ക്കുന്ന കവുങ്ങ് വഴിയാണെന്നും പോലീസ് കണ്ടെത്തി. കൂടാതെ കാമുകന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പൊലീസ് കണ്ടെടുത്തു.
കവുങ്ങിൻ ചുവട്ടിൽ നിന്നാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസില്‍ കയറിയാല്‍ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയര്‍ വഴി ഉള്ളില്‍ പ്രവേശിക്കാനാകും. സവിത മരിച്ച സമയത്ത് വീട്ടുകാരെ ജനലിൽ തട്ടിയുണർത്തി പരിഭ്രാന്തനായി രക്ഷപെടുന്നതിനിടയിൽ ഷൂ നഷ്ടപെട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്.
വീട്ടുകാരും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് കൈത്തണ്ടയിലെ ഞരമ്പ് അറുത്തശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സവിതയെ കണ്ടെത്തിയത്. വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്.
ഭാര്യ മരിച്ചത് അറിഞ്ഞ് സതീഷ് ദുബായില്‍ നിന്നുമെത്തിയിരുന്നു. സവിതയുടെ മൃതദേഹം അവസാനമായി കണ്ടതിന് ശേഷമായിരുന്നു സംസ്ക്കാരം നടന്നത്. പ്രവീണിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇയാൾക്കൊപ്പം ഭാര്യയും കടന്നതായാണ് സൂചന.
https://www.facebook.com/Malayalivartha