Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

'രാത്രി കടയുടെ ഷട്ടറിനോട് ചേര്‍ന്ന് തുണി വിരിച്ച്‌​ കിടക്കും, തുടര്‍ന്ന്​ താഴ്​ അറക്കും'; അന്തര്‍ സംസ്‌ഥാന മോഷ്ടാവ് ആലുവയില്‍ പിടിയില്‍

15 SEPTEMBER 2021 06:32 PM IST
മലയാളി വാര്‍ത്ത

അന്തര്‍ സംസ്‌ഥാന മോഷ്ടാവ് ആലുവയില്‍ പിടിയില്‍. തൂത്തുക്കുടി ലഷ്മിപുരം നോര്‍ത്ത് സ്ടീറ്റില്‍ കനകരാജ് (40) നെയാണ് ആലുവ പൊലീസ് പിടി കൂടിയത്. ആലുവ പട്ടണത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വ്യാപാര സ്‌ഥാപനങ്ങളില്‍ മോഷണം നടത്തിയ ശേഷം അടുത്തതിന് തയ്യാറെടുക്കുമ്പോഴാണ് റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച്‌ പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്.

ആലുവയിലെ തുണിക്കടയിലും, ഇലക്‌ട്രിക് ഷോപ്പിലും മോഷണം നടത്തിയത് കനകരാജാണ്. മോഷണം നടത്തേണ്ട സ്‌ഥലം പകല്‍ കണ്ടു വക്കും. രാത്രി കടയുടെ ഷട്ടറിനോട് ചേര്‍ന്ന് തുണി വിരിച്ച്‌ കിടക്കുകയും, മണിക്കൂറുകള്‍ക്ക് ശേഷം താഴ് അറുത്ത് അകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്.

 

 

 

 

 

 

ടോര്‍ച്ച്‌ ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി ഉരച്ചാണ് വെളിച്ചം സൃഷ്ടിക്കുകയെന്നതും ഇയാളുടെ ശീലമാണ്. ആലുവയിലും ഈ രീതി തന്നെയാണ് ഉപയോഗിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുമില്ല.

മോഷണത്തെ തുടര്‍ന്ന് എസ്.പി കാര്‍ത്തിക്കിെന്‍റ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ ജില്ലയാകെ അന്വേഷണം നടത്തി വരികയായിരുന്നു. 1999 ലാണ് ഇയാളെ അവസാനമായി പൊലീസ് പിടികൂടുന്നത്. മോഷണ കേസില്‍ തൃശൂര്‍ പൊലീസാണ് അന്ന് ഇയാളെ അറസ്‌റ്റ് ചെയ്തത്.

 

 

 

 

 

 

തുടര്‍ന്ന് കനകരാജ് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണം നടത്തിയെങ്കിലും 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരള പൊലീസിന്‍റെ പിടിയിലാക്കുന്നത്. കായംകുളം, തൃശൂര്‍ ഈസ്‌റ്റ്, ആലപ്പുഴ സൗത്ത്, നോര്‍ത്ത്, എറണാകുളം സെന്‍ട്രല്‍ , പാലാരിവട്ടം, തിരുന്നല്‍വേലി, കോയമ്പത്തൂര്‍, കുലശേഖരം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് പൊലീസിനോട് പറഞ്ഞു.

ഒരു സ്‌ഥലത്തും സ്‌ഥിരമായി നില്‍ക്കാതെ യാത്ര ചെയ്ത് മോഷണം നടത്തലാണ് ഇയാളുടെ രീതി. ആലുവയില്‍ രാത്രി പൊലീസ് റയില്‍വേ സ്റ്റേഷന്‍ പരിസരം വളഞ്ഞിട്ടാണ് മോഷ്ടാവിനെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാനും ശ്രമമുണ്ടായി. തുണക്കടയില്‍ നിന്നും മോഷ്ടിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

മോഷണ വസ്തുക്കള്‍ വിറ്റു കിട്ടുന്ന പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീര്‍, എസ്.ഐമാരായ ആര്‍.വിനോദ്, രാജേഷ് കുമാര്‍, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍, സജീവ്, ഹാരിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ആലുവയില്‍ പട്രോളിങിന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്‌ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കനകരാജിന്‍റെ കുറ്റ കൃത്യങ്ങളെക്കുറിച്ച്‌ പ്രത്യേക അന്വേഷണം നടത്തുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (41 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

Malayali Vartha Recommends