കന്നിമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; വെള്ളിയാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും
കൊല്ലവര്‍ഷം 11 97-ലെ കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ (16.09.21 ) വൈകുന്നേരം 5 മണിക്ക് തുറക്കും. കന്നിമാസം ഒന്നായ മറ്റന്നാള്‍.(17.09.2021 ) മുതല്‍ 21 വരെ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15,000 ഭക്തര്‍ക്ക് വീതം ആണ് പ്രവേശനാനുമതി.
കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്സിന് എടുത്തവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാം.
https://www.facebook.com/Malayalivartha