വേണു രാജാമണിയെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയി നിയമിച്ച് സർക്കാർ; ചീഫ് സെക്രട്ടറിക്കു തുല്യമായ റാങ്കിലേക്കുള്ള നിയമനം ഒരു വര്‍ഷത്തേക്ക്
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ചീഫ് സെക്രട്ടറിക്കു തുല്യമായ റാങ്കില്‍ ഒരു വര്‍ഷത്തേക്കാണു നിയമനം. ലോകമെന്പാടുമുള്ള മലയാളികളുടെ വിഷയങ്ങള്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ബന്ധപ്പെട്ടു പരിഹരിക്കുന്നതിനാണ് പുതിയ തസ്തികയില്‍ നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
https://www.facebook.com/Malayalivartha