പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ കൂടി; അണ് എയ്ഡഡില്‍ കുറഞ്ഞു, സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസില്‍ വര്‍ധിച്ചത്
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസില്‍ വര്‍ധിച്ചത്.
2020-21ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05,472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,84,708 കുട്ടികളുമടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്.
അതേസമയം അണ് എയ്ഡഡ് മേഖലയില്‍ 6615 കുട്ടികള്‍ കുറഞ്ഞു. മുന്‍വശം 44,849 കുട്ടികള്‍ അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ ഈ വര്‍ഷം 38,234 കുട്ടികളായി ചുരുങ്ങി. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിച്ചതും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതുമാണ് കുട്ടികള്‍ കൂടുതലായി എത്താനിടയാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha