Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സല്യൂട്ട് ബിഗ് സല്യൂട്ടായി... തെരഞ്ഞെടുപ്പ് കാലത്ത് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തലോടിയ സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുഞ്ഞിനെ നേരിട്ട് കണ്ടു; കൗതുകമുളള പോസ്റ്റിലും സുരേഷ് ഗോപിയ്ക്ക് നേരെ ട്രോള്‍ പെരുമഴ

16 SEPTEMBER 2021 09:17 AM IST
മലയാളി വാര്‍ത്ത

ഒല്ലൂരില്‍ ആദിവാസി ഊര് സന്ദര്‍ശനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനോട് സല്യൂട്ടിനെ കുറിച്ച് സുരേഷ്‌ഗോപി സംസാരിച്ചത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ അതുമായി ചേര്‍ത്ത് കൗതുകമുണര്‍ത്തുന്ന പോസ്റ്റിലും ട്രോളോട് ട്രോളാണ്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തലോടിയ സുരേഷ് ഗോപി എം.പിയുടെ ചിത്രം മുന്‍പ് വൈറലായിരുന്നു. അന്ന് അതിനെതിരെയും അനുകൂലിച്ചും ധാരാളം പ്രതികരണങ്ങളുണ്ടായി. ഇന്ന് അതേ യുവതി കുഞ്ഞുമായി താരത്തിനെ നോക്കി നില്‍ക്കുന്ന ചിത്രത്തിന് നേരെയും വ്യാപക ട്രോളാണ്.

 



ഗുഡ്‌വില്‍ എേന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതും ട്രോള്‍ ഒഴുകിയതും. 'ഇവിടേക്ക് വരാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് പൊലീസുകാരനെ വിളിച്ച് സല്യൂട്ട് അടിപ്പിച്ചത്', 'ഒന്ന് സല്യൂട്ട് ചെയ്‌തേക്ക്', എന്നും 'സല്യൂട്ട് വേണോ?' എന്നെല്ലാം കമന്റുകളായി വരുന്നുണ്ട്. എന്നാല്‍ അതോടൊപ്പം താരത്തെ അനുകൂലിച്ചും നിരവധി കമന്റുകളുണ്ട്. സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും മറ്റ് നല്ല വാക്കുകളും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം സല്യൂട്ട് ഏറെ ചര്‍ച്ചയാകുകയാണ്. ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം എന്നാണ് സല്യൂട്ട് എന്ന പദത്തിന്റെ അര്‍ത്ഥം. ഒല്ലൂരില്‍ ആദിവാസി ഊര് സന്ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപി എംപിയെ എസ്‌ഐ സല്യൂട്ട് ചെയ്യാതിരുന്നത് വിവാദമായതോടെയാണ് പലരും അര്‍ത്ഥം തേടി പോയത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു എംപി. താനൊരു എംപിയാണെന്നും സല്യൂട്ട് ആവാമെന്നും സുരേഷ് ഗോപി പറയുന്നതാണ് വീഡിയോയിലുള്ളത്. ഉടന്‍ തന്നെ വാഹനത്തില്‍ നിന്നിറങ്ങി എംപിയെ എസ്‌ഐ സല്യൂട്ട് ചെയ്യുന്നതും കാണാം.



എന്നാല്‍ സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവര്‍ത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നാണ് സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചത്. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ 'സര്‍' എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ് സല്യൂട്ടിന്റെ വ്യവസ്ഥകള്‍. പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് ആര്‍ക്കെല്ലാമാണ് സല്യൂട്ട് ചെയ്യേണ്ടതെന്നും ജനപ്രതിനിധികള്‍ അക്കൂട്ടത്തില്‍ പെടുമോ എന്നുമെല്ലാം വാദങ്ങള്‍ ഉയരുന്നുണ്ട്. പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംപിയെ പോലീസ് സല്യൂട്ട് ചെയ്യേണ്ടതുണ്ടോ? ചോദിച്ചു വാങ്ങേണ്ടതാണോ സല്യൂട്ട്? എന്നിവയും ചര്‍ച്ചയാകുന്നു.

 



സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടതല്ല എന്നാണ് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് പറയുന്നത്.

സല്യൂട്ടിനെ സംബന്ധിച്ച് പോലീസിന് കൃത്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കുലര്‍ മുഖാന്തരം നല്‍കിയിട്ടുണ്ട്. അതില്‍ പ്രതിപാദിക്കുന്നവരെ പോലീസ് കൃത്യമായും സല്യൂട്ട് ചെയ്തിരിക്കണം. എന്നാല്‍ അതു ചോദിച്ചു വാങ്ങേണ്ടതുമല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സല്യൂട്ട് ചെയ്തിരിക്കണം. പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംപി, എംഎല്‍എ ഒന്നും അതില്‍പെടുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടവര്‍ തന്നെയാണ് എംപിമാരും എംഎല്‍എമാരും എന്നതില്‍ തര്‍ക്കമില്ല.

 



സല്യൂട്ട് എന്നത് ഒരാചാരത്തിന്റെ ഭാഗമാണെങ്കില്‍പ്പോലും അത് വിവക്ഷിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ നല്‍കാനാവൂ. ഒരു എംപിയെ കാണുമ്പോള്‍ ആദരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ സല്യൂട്ട് മാത്രമല്ല ബഹുമാനത്തിന്റെ സൂചകം. ഒരാളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നതും വണങ്ങുന്നതുമൊക്കെ ആദരവിന്റെ സൂചകങ്ങളാണ്. അതില്‍ എംപിയെന്നോ എംഎല്‍എ എന്നോ പഞ്ചായത്ത് മെമ്പര്‍ എന്നോ ഉള്ള വ്യത്യാസങ്ങളില്ല. ആരെയും ചെറുതാക്കി കാണുകയല്ല എന്നും വ്യക്തമാക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (32 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (54 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends