കരളുറപ്പോടെ ഫാത്തിമ തഹലിയ... എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയെ ബിജെപിയിലേക്ക് കൊണ്ടുവന്ന് വലിയ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ച സുരേഷ് ഗോപിക്ക് തിരിച്ചടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്ന വാഗ്ദാനവും വിലപോയില്ല

ഇപ്പോള്‍ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയും സുരേഷ് ഗോപിയുമാണ് താരം. സുരേഷ് ഗോപി സല്യൂട്ട് വിവാദത്തില്‍ പെട്ടലയുമ്പോള്‍ ഫാത്തിമയ്ക്കാവട്ടെ പുറത്താക്കിയ രക്തസാക്ഷിയുടെ പരിവേഷമാണുള്ളത്. അതിനാല്‍ തന്നെ ഫാത്തിമയെ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ പല നേതാക്കളും ശ്രമിക്കുന്നുണ്ട്.
ആ ഫാത്തിമയെ ബിജെപിയിലേക്കും ക്ഷണിക്കുകയായിരുന്നു. സുരേഷ്‌ഗോപി എംപിയാണ് ഫാത്തിമയെ ഫോണില്‍ വിളിച്ച് താല്‍പര്യമറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നാണ് വാഗ്ദാനം. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന മറുപടിയാണ് ഫാത്തിമ തഹ്‌ലിയ നല്‍കിയത്.
ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്ന ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്‌ലിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതേസമയം സുരേഷ് ഗോപിയുടെ തൃശൂര്‍ സന്ദര്‍ശനവും ചര്‍ച്ചയായി. ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി എം.പി. മേയര്‍ എം.കെ. വര്‍ഗീസിനെ കണ്ടു. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ വികസനത്തിന്റെ കാര്യത്തില്‍ മനസ്സിലുള്ളത് എന്ന് മേയര്‍ സുരേഷ്‌ഗോപിയെ അറിയിച്ചു. നവംബര്‍ 15ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയര്‍ അദ്ദേഹത്തെ അറിയിച്ചു.
തിരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സുരേഷ്‌ഗോപി മേയറെ സന്ദര്‍ശിച്ചത്. ഒരുകോടി രൂപയാണ് ശക്തന്‍ വികസനത്തിനായി സുരേഷ്‌ഗോപി വാഗ്ദാനം ചെയ്തിരുന്നത്. എം.പി.ഫണ്ടില്‍നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ ഇതിനുള്ള പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം.
പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്പതുലക്ഷം രൂപവീതം നല്‍കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം മൊത്തത്തില്‍ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തന്‍ പദ്ധതിയെക്കുറിച്ചും മേയര്‍ സുരേഷ്‌ഗോപിയോട് സൂചിപ്പിച്ചു. 700 കോടിമുടക്കിയുള്ള ശക്തന്‍ വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്.
ഈ പദ്ധതി തീര്‍ത്തും ഒഴിവാക്കേട്ടെന്നും കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഈ പദ്ധതി അംഗികരിക്കാമോ എന്ന് താന്‍ പരിശ്രമിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞതായി മേയര്‍ പറഞ്ഞു. മേയര്‍ക്കൊപ്പം പി.കെ. ഷാജന്‍, എന്‍.എ. ഗോപകുമാര്‍ എന്നിവരുമ ചര്‍ച്ചയില്‍ പങ്കെടുത്തു. സുരേഷ്‌ഗോപിക്കൊപ്പം ബി.ജെ.പി.നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























