Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

4 ലക്ഷം രൂപയുടെ പണാപഹരണം: സ്ഥിര നിക്ഷേപ തുക അക്കൗണ്ടില്‍ ചേര്‍ക്കാതെ നിക്ഷേപകര്‍ക്ക് വ്യാജ രസീത് നല്‍കി പണം കൈവശപ്പെടുത്തി, പോസ്റ്റ് മിസ്ട്രസിന് മുന്‍കൂര്‍ ജാമ്യമില്ല

16 SEPTEMBER 2021 08:00 AM IST
മലയാളി വാര്‍ത്ത

4 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയ കേസില്‍ പോസ്റ്റ് മിസ്ട്രസിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വര്‍ക്കല വെട്ടൂര്‍ പോസ്റ്റ് മിസ്ട്രസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്.

വര്‍ക്കല പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മിസ്ട്രസ് ഗീതാഭായി (52) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി നിരസിച്ചത്.

 

കേസ് ഡയറിയും പോലീസ് റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ ആരോപണം ഗൗരമേറിയതാണെന്നും കൃത്യത്തില്‍ പ്രതിയുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് അപഹരിക്കപ്പെട്ട തുക വീണ്ടെടുക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ജഡ്ജി മിനി. എസ്. ദാസ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

3 നിക്ഷേപകര്‍ നിക്ഷേപിച്ച സ്ഥിര നിക്ഷേപ തുകയായ 4 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ ചേര്‍ക്കാതെ നിക്ഷേപകര്‍ക്ക് വ്യാജ രസീത് നല്‍കി കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങള്‍ക്ക് ദുര്‍വിനിയോഗം ചെയ്തുവെന്നാണ് കേസ്.

 



2020 ഫെബ്രുവരി 1 ന് ശാന്ത എന്ന സ്ത്രീ സ്ഥിര നിക്ഷേപമായി അടച്ച ഒരു ലക്ഷം രൂപ , 2019 സെപ്റ്റംബര്‍ രണ്ട് , മൂന്ന് തീയതികളിലായി മറ്റൊരു യുവതിയായ ഐഷാബീവി നിക്ഷേപിച്ച 3 ലക്ഷം രൂപയും ഉള്‍പ്പെടെ 4 ലക്ഷം രൂപ അപഹരിച്ച് നിക്ഷേപകരെ വഞ്ചിച്ച് സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചു.

നിക്ഷേപ രസീത് ചോദിച്ച സ്ത്രീകള്‍ക്ക് വ്യാജമായി ബാങ്ക് അക്കൗണ്ട് നമ്പരുകള്‍ നല്‍കുകയായിരുന്നു. ബാങ്കില്‍ ചെന്ന യുവതികള്‍ക്ക് ലഭിച്ചത് ഹിന്ദിക്കാരായ അപരന്‍മാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളായിരുന്നു. തുടര്‍ന്ന് യുവതികളുടെ പരാതിയില്‍ വര്‍ക്കല പോലീസ് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (13 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (35 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

Malayali Vartha Recommends