Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എണ്ണാമെങ്കില്‍ എണ്ണിക്കോ... പരാതി നല്‍കിയതിന്റെ പേരില്‍ പരാതിയും ബഹളവുമായി പടിയിറക്കിയ ഹരിത നേതാക്കള്‍ ശക്തമായി മുന്നോട്ട്; ഹരിത മുന്‍ നേതാവ് കോടതിയില്‍ രഹസ്യമൊഴി നല്‍കി; നവാസിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍

16 SEPTEMBER 2021 09:50 AM IST
മലയാളി വാര്‍ത്ത

പരാതി പറഞ്ഞവരെ കൂട്ടത്തോടെ പുറത്താക്കി ഭീഷണിപ്പെടുത്തിയിട്ടും ഒട്ടും പിന്‍മാറാതെ പുലിക്കുട്ടികള്‍ മുന്നോട്ട്. പിന്തുണയ്ക്കാന്‍ ആരും ഇല്ലാതിരുന്നിട്ടും ശക്തമായി പോരാടുകയാണ് ഈ യുവതികള്‍.

അതേസമയം ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ കോഴിക്കോട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. ഇന്നലെ വൈകിട്ട് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് ഒന്നാം ക്ലാസ് കോടതിയിലെത്തിയാണ് ജഡ്ജിക്ക് മുന്‍പാകെ രഹസ്യമൊഴി നല്‍കിയത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരേ പരാതി നല്‍കിയ ഒന്‍പതു പേരില്‍ ഒരാളാണ് നജ്മ തബ്ഷീറ. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി ജഡ്ജിക്ക് മുന്നാകെ ഹാജരാകാന്‍ അന്വേഷണ സംഘം ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വനിതാ കമ്മിഷന് ഇവര്‍ നല്‍കിയ പരാതിയില്‍ വെള്ളയില്‍ പോലീസാണ് കേസെടുത്തത്.

 


ക്രിമിനല്‍ നടപടിക്രമം164 പ്രകാരമാണ് നടപടി. വനിതകള്‍ ആക്രമണത്തിനിരയാകുന്ന കേസുകളില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശമുള്ളതിനാലാണ് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയെ സമീപിച്ചത്.

ചെമ്മങ്ങാട് പൊലീസാണ് അന്വേഷണം നടത്തുന്നത്. നേരത്തേ പരാതി നല്‍കിയ 10 പേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസന്വേഷിക്കുന്ന ചെമ്മങ്ങാട് ഇന്‍സ്‌പെക്ടര്‍ അനിതകുമാരി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പ്രതി നവാസിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസായ ഹബീബ് സെന്ററിലെ യോഗത്തിലാണ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

അന്ന് യോഗത്തില്‍ പങ്കെടുത്ത ഏക ഹരിത ഭാരവാഹിയാണ് നജ്മ. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മൊഴി രേഖപ്പെടുത്തിയശേഷം നജ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 



അതേസമയം പി.കെ. നവാസിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍ രംഗത്തെത്തി. നവാസ് നടത്തിയത് ലൈംഗീക അധിക്ഷേപം തന്നെയെന്ന് മുന്‍ ഭാരവാഹികള്‍ പറഞ്ഞു. പി.കെ. നവാസിന്റെ വിവാദ പരാമര്‍ശം അവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാര്‍ട്ടിക്ക് നല്‍കിയത്. അന്‍പത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ് തസ്‌നി അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു.

 



പരാതി നല്‍കിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്‌ക്കെതിരേ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം എം.എസ്.എഫ്. നേതാവില്‍ നിന്നുണ്ടായ ലൈംഗിക അധിക്ഷേപം സംബന്ധിച്ച് വനിതാ കമ്മിഷനില്‍ പരാതിപ്പെട്ട ഹരിത നേതാക്കളോടൊപ്പം നിലകൊണ്ട എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലും പുറത്ത്.

 



ഷൈജലിനെ എം.എസ്.എഫ്., മുസ്ലിംലീഗ് എന്നിവയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍നിന്നു നീക്കിയതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഹരിത നേതാക്കള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഈ വിഷയത്തില്‍ ലീഗ് സംസ്ഥാന നേതൃത്വം ശരിയായ നിലപാട് സ്വീകരിച്ചില്ലെന്നും ഷൈജല്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഷൈജലിന്റെ ഫോണ്‍ സംഭാഷണം പുറത്താവുകയും ചെയ്തതോടെയാണ് ജില്ലാ കമ്മിറ്റി ഷൈജലിനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (32 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (54 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends