ഓസോണ്‍ ദിനം... ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനം ആചരിക്കുന്നു
ഓസോണ്‍ ദിനം... ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനം ആചരിക്കുന്നു.സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികില് നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന ഓസോണ്‍പാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കല്‍ക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസം.
ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോണ്‍. ഭൂമിയില്‍നിന്ന് 20 മുതല്‍ 35 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോണ്‍.
ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണിതെന്നു പറയാം. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഓസോണ്‍ തന്മാത്ര ഉണ്ടാകുന്നത്. ജീവികള്‍ക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികള്‍ സൂര്യനില്‍നിന്നു പുറപ്പെടുന്നുണ്ട്.ഏറ്റവും പ്രധാനം അള്‍ട്രാവയലറ്റ് കിരണങ്ങളാണ്.
ഈ രശ്മികള്‍ പൂര്‍ണതോതില്‍ ഭൂമിയിലെത്തിയാല്‍ ജീവികളില്‍ മാരകരോഗങ്ങള്‍ക്കു കാരണമാകും. സൂര്യനില്‍നിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയില്‍ പതിക്കാതെ വളരെ ഉയരത്തില്‍വച്ചുതന്നെ തടയുകയാണ് ഓസോണ്‍പാളി ചെയ്യുന്നത്.
ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു.
ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോണ്ട്രിയല് ഉടമ്പടി എന്നാണത് അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്.
"
https://www.facebook.com/Malayalivartha