Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

ഇവനെ ഒന്നും വക വെയ്ക്കേണ്ട കാര്യം എനിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ നില്‍ക്കുന്ന ഏമാനെ താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും ഓര്‍മിപ്പിക്കുകയാണത്. അതയാള്‍ക്ക് വെട്ടി വെളിച്ചപ്പെടുന്ന നിമിഷത്തില്‍ തനിയെ സംഭവിക്കുന്ന പ്രതികരണമാണ് ആ പെട്ടെന്നുള്ള ഞെട്ടിയ സല്യൂട്ട്...' വൈറലായി ശങ്കു ടി ദാസിന്റെ പോസ്റ്റ്

16 SEPTEMBER 2021 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു

ഒല്ലൂരില്‍ ആദിവാസി ഊര് സന്ദര്‍ശനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനോട് സല്യൂട്ടിനെ കുറിച്ച് സുരേഷ്‌ഗോപി സംസാരിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശങ്കു ടി ദാസിന്റെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:

ശരിക്കും ഈ പോലീസുകാര്‍ക്ക് മാത്രമായിട്ട് എന്തിനാണ് സല്യൂട്ട് അടിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളത്? സര്‍ക്കാര്‍ സര്‍വീസിലുള്ള മറ്റൊരു ഉദ്യോഗസ്ഥര്‍ക്കും മേലാവിലുള്ളവരോട് ശരീര ഭാഷയിലൂടെയും കായികാദ്ധ്വാനത്തിലൂടെയും പ്രത്യക്ഷ ആംഗ്യ വിക്ഷേപണത്തിലൂടെയും തന്നെ ബഹുമാനം പ്രകടിപ്പിക്കേണ്ട യാതൊരു ബാധ്യതയുമില്ല. വില്ലേജ് ഓഫീസിലെ ഗുമസ്തന് കളക്ടര്‍ മുന്നില്‍ വന്നാല്‍ പോലും വിരലഞ്ചും നെറ്റിയില്‍ പതിച്ച്‌ സലാം വെയ്ക്കേണ്ട.

ഗവണ്മെന്റ് സ്കൂള്‍ അധ്യാപിക ഹെഡ് മാസ്റ്ററെ കണ്ടാലും ചാടിയെണീറ്റ് ഓച്ഛാനിക്കണമെന്നൊരു ചട്ടവുമില്ല. സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ നേരില്‍ വന്നു നിന്നാലും നല്ല ചിരിയോട് കൂടിയൊരു നമസ്കാരം പറയലില്‍ കവിഞ്ഞൊന്നും ഒരു ബ്യൂറോക്രാറ്റിനും ചെയ്യേണ്ട കാര്യമില്ല. പക്ഷെ സേനയില്‍ ഉള്ളവര്‍ക്ക് മാത്രം മുകളിലുള്ളവരോടുള്ള ബഹുമാനം എന്നത് പെരുമാറ്റത്തില്‍ മാത്രം പോര, പ്രകടനത്തിലും വേണം. ഡി.ജി.പി ആയാലും മന്ത്രിയെ കണ്ടാല്‍ സല്യൂട്ട് അടിക്കണം. രാജ്യത്തിന്റെ കരസേനാ മേധാവി ആണെങ്കിലും രാഷ്ട്രപതിയുടെ മുന്നില്‍ അറ്റന്‍ഷനില്‍ നില്‍ക്കണം.

അതെന്ത് കൊണ്ടാണ് അങ്ങനെ?

അതങ്ങനെ വേണമെന്നത് കൊണ്ടാണങ്ങനെ. അതാ സേനയുടെ സ്വഭാവം കൊണ്ട് തന്നെ ഉണ്ടാക്കി വെച്ചിട്ടുള്ള നിയമപരമായ നിഷ്കര്‍ഷയാണ്. നിരന്തരമായ ഒരു ഓര്‍മ്മപ്പെടുത്തലാണത്. വലിയ അധികാരം കയ്യാളുന്ന സംവിധാനങ്ങളാണ് പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍. ക്രമസമാധാന പരിപാലനത്തിന്റെയും രാജ്യ സുരക്ഷയുടെയും പേരില്‍ ചോദ്യം ചെയ്യപ്പെടാത്ത പല അവകാശങ്ങളും അവര്‍ക്ക് കിട്ടുന്നുണ്ട്. ഭരണകൂട ഭീകരത ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് പോലീസിങ്ങിലൂടെ മാത്രമാണ് എന്നൊരു ചൊല്ലുണ്ട്.

കാക്കി ചട്ട എന്നാല്‍ സാക്ഷാല്‍ നിയമ വ്യവസ്ഥ തന്നെയാണെന്ന് ജനതക്കിടയില്‍ ഒരു പൊതു ബോധ്യമുണ്ട്. ഇത് അപകടകരമായ ഒരു വ്യവസ്ഥയാണ്. ഒരു വ്യക്തിയെ ഒരു ഉദ്യോഗത്തിലൂടെ നിയമം നടപ്പാക്കേണ്ടവന്‍ ആക്കുന്ന പ്രക്രിയയാണ്. എല്ലാ ദൗര്‍ബല്യങ്ങളോടും കൂടിയ ഒരു ശരാശരി മനുഷ്യനെ ഒരു ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സി തന്നെ ആക്കി മാറ്റുന്ന സാഹസമാണ്. അവിടെയാണ് അയാളുടെ അച്ചടക്കം മറ്റാരുടേതിനേക്കാളും അനിവാര്യമാകുന്നത്.

നിരന്തരമായി നിരീക്ഷിക്കപ്പെടുന്ന, സ്ഥിരമായി പരിശീലിപ്പിക്കപെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന, അച്ചടക്കമുണ്ടെന്ന് തുടര്‍ച്ചയായി ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന ആളുകള്‍ മാത്രമേ നിയമ പരിപാലകര്‍ ആവാവൂ എന്നതിന്റെ ന്യായമിതാണ്. അതില്ലെങ്കില്‍ കാക്കിയില്‍ കേറുന്ന ഉദ്യോഗസ്ഥന് സ്വയം പൊന്നു തമ്ബുരാന്‍ അയി തോന്നും. അപ്പോളാണയാള്‍ ഒന്നിനും പാങ്ങില്ലാത്ത സാധാരണ മനുഷ്യരെ എടാ മറ്റേ മോനേ എന്ന് വിളിക്കുന്നത്.

അതില്ലെങ്കില്‍ അഞ്ചു നക്ഷത്രമുള്ള ഏമാന്മാര്‍ക്ക് ഇനി നമുക്കങ്ങു ഭരിച്ചൂടെ രാജ്യം എന്ന് തോന്നും. അപ്പോളാണ് പട്ടാള അട്ടിമറികള്‍ നടക്കുന്നത്. അതില്ലാതിരിക്കാന്‍ ആണ് അത്രമേല്‍ അധികാരം കയ്യാളുന്ന ഇവരെ മാത്രം നിങ്ങള്‍ ആജ്ഞകള്‍ അനുസരിക്കുന്ന ഒരു അച്ചടക്കമുള്ള സേന മാത്രമാണ് എന്ന് നമുക്ക് നിരന്തരമായി ഓര്‍മിപ്പെടുത്തേണ്ടി വരുന്നത്. നിങ്ങള്‍ സ്വയം നിയമം അല്ലെന്നും നിയമം ഉണ്ടാക്കുന്ന സംവിധാനം വേറെയുണ്ടെന്നും അവര്‍ക്ക് കീഴിലാണ് ഇപ്പോളും നിങ്ങള്‍ എന്നും ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്. അത് കൊണ്ടാണ് ജനത്തെയും ജനപ്രതിനിധികളെയും ജനാധിപത്യത്തെയും ബഹുമാനിക്കാനുള്ള ബാധ്യത അവരെ ഓരോ ദിവസവും ഓര്‍മപ്പെടുത്തേണ്ടി വരുന്നത്.

അത് കൊണ്ട് തന്നെയാണ് മറ്റൊരു സര്‍ക്കാര്‍ സര്‍വീസ് ഉദ്യോഗസ്ഥനും ചെയ്യേണ്ടതില്ലാത്ത മട്ടില്‍ അവര്‍ക്ക് മാത്രം അച്ചടക്കം അനുദിവസം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നതും. പറഞ്ഞു വന്നത് ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ച വിഷയമാണ്. അസ്സലായി എന്നാണ് എന്റെ അഭിപ്രായം. ആകാശം ഇടിഞ്ഞു വീണാലും പോലീസുകാരന്റെ മനോവീര്യം തകരുരുത് എന്ന് കരുതുന്ന ആഭ്യന്തര മന്ത്രിക്ക് കീഴില്‍ കേരളാ പോലീസ് ഒരു ജനമര്‍ദ്ധക സംവിധാനമായി മാറിയ കാലത്ത് കണ്ട ജനാധിപത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ ആണ് സുരേഷ് ഗോപി.

അദ്ദേഹം രാജ്യസഭയിലെ രാഷ്‌ട്രപതി നിര്‍ദ്ദേശിച്ച വിശിഷ്ടാംഗം ആണ്. ജനപ്രതിനിധി പോലുമല്ല, രാജ്യത്തിനു മുന്നില്‍ സംസ്ഥാനത്തിന്റെ തന്നെ പ്രതിനിധിയാണ്. ലോക്സഭ 'ഹൗസ് ഓഫ് പീപ്പിള്‍' ആണെങ്കില്‍ രാജ്യസഭ 'കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ്' ആണെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ലോക്സഭ ലോവര്‍ ഹൗസ് ആയിരിക്കുമ്ബോള്‍ അപ്പര്‍ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഉപരി സഭയാണ് രാജ്യസഭ. അതിലേക്ക് രാജ്യത്തിന് നല്‍കിയ അതുല്യ സംഭവനകളുടെ പേരില്‍ രാഷ്‌ട്രപതി ക്ഷണിച്ചു വരുത്തുന്ന പന്ത്രണ്ട് പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി.

പില്‍ക്കാലത്ത് പ്രസിഡന്റ്‌ ആയ ഡോ. സാകിര്‍ ഹുസൈന്‍ മുതല്‍ രാജ്യം നെഞ്ചേറ്റുന്ന ലതാ മംഗേഷ്കറും സച്ചിന്‍ ടെണ്ടുല്‍ക്കറും വരെ അങ്ങനെ രാജ്യസഭയില്‍ വന്നവരാണ്. അദ്ദേഹത്തോട് ബഹുമാനം കാണിക്കില്ലെന്നാണ് ഒല്ലൂര്‍ എസ്.ഐ പറയുന്നത്. ഇയാള്‍ സിപിഎം ജില്ലാ സെക്രട്ടറിയെ കണ്ടാല്‍ ചാടി എണീറ്റ് സല്യൂട്ട് അടിക്കും. കോണ്‍ഗ്രസ്സ് ജില്ലാ നേതാവിനെ കണ്ടാല്‍ അറ്റന്‍ഷനില്‍ നിന്ന് വെളുക്കെ ചിരിക്കും. പക്ഷെ ബിജെപിക്കാരന്‍ ആയതോണ്ട് സുരേഷ് ഗോപി രാജ്യസഭാ അംഗം ആയാലും ഏമാന് വണ്ടിയില്‍ നിന്നൊന്ന് പുറത്തിറങ്ങാന്‍ വയ്യാത്രെ. ഞാന്‍ കണ്ടതാണ് ആ വീഡിയോ.

സുരേഷ് ഗോപി വിളിപ്പിച്ചിട്ട് 15 മിനിറ്റ് കഴിഞ്ഞിട്ടും അയാളൊന്ന് അത് വരെ ചെല്ലുന്നില്ല. ഇവനൊക്കെ ഇത്രയും മതി എന്ന ഭാവത്തില്‍ വണ്ടിയില്‍ തന്നെ ഇരിക്കുകയാണ്. ഒരു പ്രാദേശിക പ്രശ്നം അന്വേഷിക്കാന്‍ വന്ന പാര്‍ലമെന്റ് അംഗത്തോടുള്ള സമീപനമാണ്. എന്നിട്ടും അയാള്‍ ചെല്ലുമ്ബോള്‍ സുരേഷ് ഗോപി അയാളെ 'സാര്‍' എന്നാണ് വിളിക്കുന്നത്. എടോ എന്നോ എടാ എന്നോ നീ എന്നോ താന്‍ എന്നോ അല്ല. സാര്‍ എന്നാണ് വിളിക്കുന്നത്. ഒരു സല്യൂട്ട് ഒക്കെ ആവാം എന്ന് മര്യാദയോടെ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

 

ഇവനെ ഒന്നും വക വെയ്ക്കേണ്ട കാര്യം എനിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ നില്‍ക്കുന്ന ഏമാനെ താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും ഓര്‍മിപ്പിക്കുകയാണത്. അതയാള്‍ക്ക് വെട്ടി വെളിച്ചപ്പെടുന്ന നിമിഷത്തില്‍ തനിയെ സംഭവിക്കുന്ന പ്രതികരണമാണ് ആ പെട്ടെന്നുള്ള ഞെട്ടിയ സല്യൂട്ട്.
ജലം അതിന്റെ നാഥനെ തിരിച്ചറിയുന്നത് പോലെ പോലീസ് അവന്റെ നിയന്ത്രകനെ തിരിച്ചറിയുകയാണ് അവിടെ. അത് സുന്ദരമാണ്. അത് ജനാധിപത്യമാണ്. പൊന്‍ രാധാകൃഷ്ണന്‍ ഒക്കെ കണ്ടു പഠിക്കണം സുരേഷ് ഗോപിയെ. നിങ്ങള്‍ ആണെന്നതിന്റെ പേരില്‍ മാത്രം നിങ്ങളുടെ കൂട്ടര്‍ക്ക് നിഷേധിക്കപ്പെടുന്ന സല്യൂട്ട് പോലും നിങ്ങള്‍ക്ക് വേണ്ടാതെയും നിങ്ങളുടെ കൂട്ടര്‍ക്കായി വാങ്ങിച്ചെടുക്കുന്നതാണ് രാഷ്ട്രീയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (11 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (14 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (16 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (18 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (45 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (51 minutes ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (1 hour ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends