Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എനിക്ക് സല്യൂട്ട് തരണം! ഞാൻ സല്യൂട്ട് ഇങ്ങെടുക്കുവാ; ചോദിക്കുന്നവർക്കൊക്കെ സല്യൂട്ട് വാരിക്കോരി കൊടുക്കുക്കാമോ? സുരേഷ് ഗോപി എം പി എസ്‌ഐയെ പൊലീസ് ജീപ്പില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത് വലിയ വിവാദമായി മാറി, എന്നാൽ അറിഞ്ഞിരിക്കേണ്ടത് ഇതാണ്....

16 SEPTEMBER 2021 11:31 AM IST
മലയാളി വാര്‍ത്ത

ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് ചെയ്യിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. താന്‍ എം പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പറഞ്ഞാണ് സുരേഷ് ഗോപി എം പി ഒല്ലൂര്‍ എസ്‌ഐയെ പൊലീസ് ജീപ്പില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. ഇതിനുപിന്നാലെ പ്രോട്ടോകോള്‍ പ്രകാരം ഒരു എംപിക്ക് പൊലീസ് സല്യൂട്ട് അടിക്കേണ്ടതുണ്ടോ എന്ന ചോദ്യം പലഭാഗങ്ങളില്‍ നിന്നും ഉയർന്നിരിക്കുകയാണ്.

പുത്തൂരില്‍ കാറ്റു മൂലം നാശനഷ്ടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. താന്‍ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സുരേഷ് ഗോപി ഒല്ലൂര്‍ എസ്.ഐയോട് പറയുകയായിരുന്നു.

എന്നാൽ പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംപിക്കും എംഎല്‍എക്കും പൊലീസ് സല്യൂട്ടടിക്കേണ്ടതില്ല. 'ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം' എന്നാണ് സല്യൂട്ട് എന്ന വാക്കിന്റെ പൊതുവെയുള്ള അര്‍ഥം.

പണ്ട് ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്‍പ്പമൊന്ന് ഉയര്‍ത്തിയാണ് ആദരവ് പ്രകടിപ്പിച്ചിരുന്നത്. പിന്നാലെ ഇത് പരിഷ്കരിച്ചാണ് ഇന്നത്തെ സല്യൂട്ടില്‍ എത്തിനിൽക്കുന്നത്. പൊലീസ് സ്റ്റാന്‍റിങ് ഓര്‍ഡര്‍ പ്രകാരം എം.എല്‍.എ, എംപി, മേയര്‍, ചീഫ് സെക്രട്ടറി എന്നിവരൊന്നും പൊലീസിന്‍റെ സല്യൂട്ടിന് അര്‍ഹരല്ല എന്നതാണ്.

കൂടാതെ സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച്‌ പൊലീസ് മാന്വലില്‍ പറയുന്നതിങ്ങനെ:

∙ ദേശീയപതാക, വിവിധ സേനകളുടെ പതാക
∙ മൃതശരീരം
∙ രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവര്‍ണര്‍
∙ മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍
∙ യൂണിഫോമിലുള്ള ജനറല്‍ ഓഫിസര്‍മാര്‍ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
∙ മേലുദ്യോഗസ്ഥര്‍
∙ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികള്‍, എസ്പിമാര്‍
∙ യൂണിറ്റുകളുടെ കമന്‍ഡന്‍റുമാര്‍
∙ ജില്ലാ കലക്ടര്‍
∙ സെഷന്‍സ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
∙ സേനകളിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്ക് ഉദ്യോഗസ്ഥര്‍
(ആയുധധാരിയായി ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളുമുണ്ട്).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (57 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends