Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

16 SEPTEMBER 2021 02:55 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാടിക്കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സ്ഥാപിച്ചത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്റര്‍ സ്ഥാപിച്ചത്. 65 ലക്ഷം രൂപയുടെ മോഡുലാര്‍ തീയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.

എറണാകുളം

എറണാകുളം മെഡിക്കല്‍ കോളേജില്‍ 8 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 25 കോടി രൂപ ചെലവില്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കപ്പെടുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചെലവില്‍ സ്തനാര്‍ബുദ രോഗ പ്രതിരോധത്തിന് മുതല്‍ക്കൂട്ടാവുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍, 20 ലക്ഷം രൂപ ചെലവില്‍ കൊറോണ രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ ഉതകുന്ന അഫേറിസിസ് മെഷീന്‍, 50 ലക്ഷം രൂപ ചെലവില്‍ ടൈലുകള്‍ പാകിയും ഭിന്നശേഷികാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനകരമാകുന്ന ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ച് നവീകരിച്ച 20 പേ വാര്‍ഡ് മുറികള്‍, 40.31 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ ആധുനിക ഐ.സി.യു ആംബുലന്‍സ്, 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 8 ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സ്, 52.80 ലക്ഷം രൂപ ചെലവില്‍ ക്യാമ്പസില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനം, 92 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

ഇടുക്കി മെഡിക്കല്‍ കോളേജ്

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചുള്ള 82 കിടക്കകളുള്ള ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സിസ്റ്റം, 41 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരിച്ച ആര്‍.ടി.പി.സി.ആര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ്

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 1.87 കോടി രൂപ മുടക്കി ഒക്‌സിജന്‍ പ്ലാന്റ്, 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം, 70 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങള്‍ക്കും കൃത്യതയോടെ ചികിത്സ നല്‍കാന്‍ സാധിക്കുന്ന നൂതന ശസ്ത്രക്രിയ സംവിധാനമാണ് സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം.

കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 38.62 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കോംബ്രഹെന്‍സീവ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ സംരംഭമാണിത്.

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്.

സ്വീകര്‍ത്താവായ ശിശുക്കള്‍ക്ക് ജീവശാസ്ത്രപരമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുലയൂട്ടുന്ന അമ്മമാര്‍ സംഭാവന ചെയ്യുന്നതാണ് ഈ മുലപ്പാല്‍. അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് മില്‍ക്ക് ബാങ്ക് ഒരു പരിഹാരമാകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (17 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (24 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (30 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (42 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends