Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഭൂമിയുടെ സാധാരണ നിലയിലുള്ള നിലനിൽപ്പിനെ , മനുഷ്യന്റെ അതിജീവനത്തിനായുള്ള ഈ പ്രപഞ്ചത്തിന്റെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യത്തേയും ഓർമിപ്പിക്കുന്ന ഒരു ദിനം കൂടി ; ഇന്ന് ഓസോൺ സംരക്ഷണ ദിനമെന്ന് ഐ ബി സതീഷ് എം എൽ എ

16 SEPTEMBER 2021 03:33 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഓസോൺ സംരക്ഷണ ദിനമെന്ന് ഐ ബി സതീഷ് എം എൽ എ. ഭൂമിയുടെ സാധാരണ നിലയിലുള്ള നിലനിൽപ്പിനെ , മനുഷ്യന്റെ അതിജീവനത്തിനായുള്ള ഈ പ്രപഞ്ചത്തിന്റെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യത്തേയും ഓർമിപ്പിക്കുന്ന ഒരു ദിനം കൂടിയെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

ഇന്ന് ഓസോൺ സംരക്ഷണ ദിനം. ഭൂമിയുടെ സാധാരണ നിലയിലുള്ള നിലനിൽപ്പിനെ , മനുഷ്യന്റെ അതിജീവനത്തിനായുള്ള ഈ പ്രപഞ്ചത്തിന്റെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യത്തേയും ഓർമിപ്പിക്കുന്ന ഒരു ദിനം കൂടി ....

ഭൂമിയുടെ സംരക്ഷണ കവചമാണ് ഓസോൺ പാളി. ഭൂമിയിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഹാനീകരമാകുന്ന അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് പ്രപഞ്ചത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഈ കവചത്തിന്റെ കനം അനുദിനം കുറഞ്ഞു വരുന്നുവെന്ന് ശാസ്ത്രലോകം.

കുറച്ച് നാളുകൾക്ക് മുൻപ് യു.എൻ ന്റെ ഇന്റെർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് ജനീവയിൽ പുറത്തുവിട്ട റിപ്പോർട്ട് ഹരിതഗൃഹവാതകങ്ങൾ പുറംതള്ളുന്നതിന്റെ അളവ് ഗണ്യമായി കുറച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും മനുഷ്യരാശി ചെന്നെത്തുക എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

ഓസോൺ പാളിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന സി.എഫ്.സി വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിച്ചാൽ മാത്രമേ വരാൻ പോകുന്ന വലിയ അപകടങ്ങളിൽ നിന്നും നമുക്ക് ഈ പ്രപഞ്ചത്തെ രക്ഷിക്കുവാനാകൂ.
വനനശീകരണത്തിനും , പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ ചൂഷണങ്ങൾക്കും കടന്നുകയറ്റത്തിനും അവസാനമുണ്ടായേ മതിയാകൂ.

ആവാസവ്യവസ്ഥയുടെ സ്വാഭാവികത നിലനിർത്തുന്നതിനുള്ള പ്രയത്നങ്ങളിൽ ഏർപ്പെടുക എന്നുള്ളതാണ് കാലം നമ്മിൽ നിന്നും ആവശ്യപ്പെടുന്നത്. ജൈവവൈവിധ്യങ്ങളും ജലാശയങ്ങളും സംരക്ഷിക്കപ്പെടണം, വൻതോതിൽ മരങ്ങൾ വച്ചുപിടിപ്പിക്കണം, വ്യാവസായിക മേഖലകളിലടക്കം പ്രകൃതിക്കിണങ്ങിയ നൂതന ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിക്കണം.

പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും ഉതകുന്ന പ്രവർത്തനങ്ങളെയും കുറിച്ചുള്ള പൊതുബോധം സൃഷ്ടിക്കുന്നതിന് ഇത്തരം ദിനങ്ങൾ നൽകുന്ന സന്ദേശം പ്രയോജനപ്പെടുത്താം. ശുഭദിനം. ഐ.ബി സതീഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (13 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (20 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (26 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (38 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends