ചെങ്കളയില്‍ പനി ബാധിച്ച് കുട്ടി മരിച്ചു: കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്!! സ്രവം നിപ പരിശോധന നടത്തും; പഞ്ചായത്തിലും പരിസരങ്ങളിലും കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി
അഞ്ചു വയസ്സുള്ള കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ചെങ്കള പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്രവം നിപ പരിശോധനയ്ക്കായി കോഴിക്കോട്ടേയും പുണെയിലേയും ലാബുകളിലേക്ക് അയച്ചു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
ചെങ്കള പഞ്ചായത്തിലെ അഞ്ചു വയസുള്ള പെണ്‍കുട്ടിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ മരിച്ചത്. പനിയും ഛര്‍ദിയും ബാധിച്ച് ബുധനാഴ്ച വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. നിപ ലക്ഷണമുണ്ടെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനാ ഫലം ലഭ്യമാകുന്നതു വരെ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. പഞ്ചായത്തിലെയും പരിസരങ്ങളിലെയും കോവിഡ് വാക്സിനേഷന് ക്യാംപുകള്‍ കുട്ടിയുടെ പരിശോധന ഫലം വരുന്നത് വരെ നിര്‍ത്തിവെച്ചു.
https://www.facebook.com/Malayalivartha