നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; മത സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. മത സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി സി ചാക്കോ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിഷപ്പിനെ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും പിസി ചാക്കോ ആരോപിക്കുന്നു.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസില്‍ ഏറെയും അസംതൃപ്തരാണ്. പുതിയ നേതൃത്വത്തെ അംഗീകരിക്കുന്നവര്‍ വിരളമാണ്. സുധാകരനിലും വി ഡി സതീശനിലും അണികള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha