ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു; മരണപ്പെട്ടത് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങിന്റെ മകള്‍ ഭവ്യ; ഭവ്യയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങിന്റെ മകള്‍ ഭവ്യ (16) ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കവടിയാറിലെ ഫ്ലാറ്റിന്റെ ഒമ്ബതാം നിലയില്‍ നിന്ന് വീണാണ് അപകടം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടക്കുമ്ബോള്‍ ആനന്ദ് സിങ് ഫ്ലാറ്റിലുണ്ടായിരുന്നു. ഉടന്‍ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഭവ്യയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
https://www.facebook.com/Malayalivartha