കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം; വിവാദ പാഠഭാഗം മൂന്നാം സെമസ്റ്ററില്‍ പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍
കണ്ണൂര്‍ സര്‍വകലാശാല സിലബസിലെ വിവാദ പാഠഭാഗം ഉള്‍പ്പെടുന്ന പേപ്പര്‍ മൂന്നാം സെമസ്റ്ററില്‍ പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് . ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നാലാം സെമസ്റ്ററില്‍ പേപ്പര്‍ ഉള്‍പ്പെടുത്തും. സിലബസില്‍ പോരായ്മകളുണ്ടായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറി.
വിഷയത്തില്‍ അന്തിമ തീരുമാനം 29 ന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ എടുക്കുമെന്നും ഗോപിനാഥ് രവീന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് കണ്ണൂരില്‍ പറഞ്ഞു. ബുധനാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് വിദഗ്ദ്ധ സമിതി വി സിക്ക് റിപ്പോര്‍ട്ടുനല്‍കിയത്.സി ലബസില് ചില പാഠഭാഗങ്ങള്‍ ചേര്‍ത്തത് ശരിയായില്ലെന്നും അ പ കാതകള്‍ പ്രത്യക്ഷത്തിലുണ്ടെന്നുമാണ് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്.
https://www.facebook.com/Malayalivartha