Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിപിഎമ്മിൽ ബോംബ് പൊട്ടി; രണ്ടാം പിണറായി സര്‍ക്കാരിലെ ചീറ്റിപ്പോയ മന്ത്രിയോ വീണ ജോർജ്?? വിളിച്ചാൽ കോൾ എടുക്കാൻ പോലും കഴിയാത്ത മന്ത്രി!! മന്ത്രി വീണയുടെ കാര്യം കഷ്ടം തന്നെ...

16 SEPTEMBER 2021 06:06 PM IST
മലയാളി വാര്‍ത്ത

ഷൈലജ ടീച്ചറെ കടത്തിവെട്ടുന്ന സൂപ്പര്‍മന്ത്രിയാകും വീണാ ജോര്‍ജെന്ന സിപിഎം വീരവാദം അപ്പാടെ പൊളിഞ്ഞു പോവുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിലെ ചീറ്റിപ്പോയ മന്ത്രി എന്ന നിലയിലേക്ക് സിപിഎമ്മിനുള്ളില്‍ നിലയും വിലയും ഇടിഞ്ഞുകൊണ്ടിരിക്കുന്നു ആറന്‍മുളയില്‍ നിന്നുള്ള വീണ മന്ത്രി. പത്തനംതിട്ടയില്‍ നിന്നു തന്നെയുള്ള സജി ചെറിയാന്‍ മന്ത്രിയും രക്ഷപ്പെടുന്നില്ലെന്ന വിമര്‍ശനം ഉയരുമ്പോഴാണ് പത്തനംതിട്ടയിലെ സിപിഎമ്മിനുള്ളില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെയുള്ള ഉരുള്‍പൊട്ടല്‍.

കോവിഡിന്റെ രണ്ടാം വരവില്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ വീണ തുടക്കം മുതല്‍ അടിതെറ്റിയ സ്ഥിതിയിലാണ്. കോവിഡ് നിയന്ത്രണത്തിലെ പാളിച്ചയ്ക്കു പിന്നാലെയാണ് കോവിഡ് മരണത്തിന്റെ കണക്കെടുപ്പിലും പരാജയം സംഭവിച്ചത്. നിപ്പയുടെ രണ്ടാം വരവും ഇടിത്തീപോലെ വീണതോടെ വീണയ്ക്ക് അകത്തും പുറത്തും ശത്രുക്കളുടെ പടയായിരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്‍ബലത്തിനൊപ്പം പ്രസംഗത്തിലും ഭരണത്തിലും ഇതര രംഗങ്ങളിലും വീണയ്ക്ക് അപാരമായ സാധ്യതയാണ് സിപിഎം കല്‍പിച്ചിരുന്നത്. ഷൈലജയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയ സാഹചര്യത്തില്‍ ആശങ്കയും ആക്ഷേപങ്ങളും ഉയര്‍ന്നപ്പോഴും സിപിഎം നേതൃത്വം കുലുങ്ങാതിരുന്നത് വീണയിലുള്ള അമിത പ്രതീക്ഷയിലായിരുന്നു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് പത്തനംതിട്ടയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ രൂക്ഷവിമര്‍ശനത്തിനൊപ്പമാണ് യു പ്രതിഭ പരസ്യമായി വീണയെ ഇക്കാര്യത്തില്‍ പരസ്യമായി വിമര്‍ശിക്കുന്നത്.

കായംകുളത്ത് രണ്ടാമൂഴവും ജയിച്ച പ്രതിഭയ്ക്ക് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ അസൂയയാണെന്ന വിമര്‍ശനത്തില്‍ തെല്ലും കഴമ്പില്ല. വീണയുമായി നല്ല അടുപ്പം കാത്തുസൂക്ഷിക്കുമ്പോള്‍തന്നെയാണ് വിളിച്ചാല്‍ വീണ ഫോണെടുക്കുന്നില്ലെന്ന് ആഗോള പരാതി ഉയര്‍ന്നുവരുന്നത്. അടുത്തുവരുന്ന സിപിഎം ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിലും വീണയെ പാര്‍ട്ടി നേതൃത്വം വല്ലാതെ പൊരിയ്ക്കുമെന്നു തീര്‍ച്ചിയാണ്.
പത്തനംതിട്ട നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍.ഡി.എഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍.ഡി.എഫ് ടൗണ്‍ കമ്മിറ്റിയിലുമാണ് വീണ മന്ത്രിയുടെ നിലപാടിനെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉയര്‍ന്നത്.

മുന്‍പ് എം.എല്‍.എ ആയിരിക്കുമ്പോള്‍തന്നെ വീണ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്ന പരാതിയുണ്ടായിരുന്നു. മന്ത്രിയായതോടെ മണ്ഡലത്തില്‍നിന്ന് ആരുവിളിച്ചാലും ഫോണ്‍ എടുക്കാറില്ല എന്നതാണ് സ്ഥിതിയെന്ന് പാര്‍ട്ടിതല ചര്‍ച്ചയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

സദാ ജാഗ്രത പുലര്‍ത്തേണ്ട ആരോഗ്യമന്ത്രിയുടെ ഗുരുതരമായ വീഴ്ച പത്തനംതിട്ടയില്‍ പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കുന്നതായാണ് പാര്‍ട്ടി പ്രാദേശിക ഘടകങ്ങളുടെ വിമര്‍ശനം. നാടിന്റെ വികസന വിഷയങ്ങള്‍ മന്ത്രി അവഗണിക്കുകയാണെന്നും പരാതി ഉയര്‍ന്നതിനൊപ്പം പാര്‍ട്ടി നേതാക്കളെ പ്രധാന പരിപാടികളില്‍പോലും വിളിക്കാറില്ലെന്നും വിമര്‍ശനമുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നഗരസഭ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

പല തവണ വിളിച്ചാലും തനിക്ക് അടുപ്പം ഉള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം യു പ്രതിഭയുടെ പരസ്യവിമര്‍ശനം. പൊതു ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടിയെ സാക്ഷി നിര്‍ത്തിയായിരുന്നു കായംകുളത്തെ എംഎല്‍എയുടെ പരാതി. എപ്പോള്‍ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും പ്രതിഭ എംഎല്‍എ പറഞ്ഞു. പക്ഷേ മറ്റൊരു മന്ത്രി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ലെന്നാണ് പരാതി.

എന്നാല്‍ ആറന്‍മുളയില്‍ വീണാജോര്‍ജിനെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതിന്റെ പക വീണയുടെ മനസിലുണ്ടെന്നും അതാണ് പാര്‍ട്ടിയില്‍ പലരെയും വീണ അവഗണിക്കാന്‍ കാരണമെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. വീണയെ തോല്‍പ്പിക്കാന്‍ വോട്ട് ചോര്‍ന്നതിനെപ്പറ്റി പാര്‍ട്ടി തലത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആറന്‍മുള്ളയില്‍ പ്രചാരണത്തില്‍നിന്നും മണ്ഡലത്തിലെ 267 പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതായാണ് പാര്‍ട്ടിതല റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇലന്തൂരില്‍ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ സഹകരിക്കാതെ മാറി നിന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രക്കാനത്തും നാരങ്ങാനത്തും ലോക്കല്‍ കമ്മിറ്റിയിലെ ഓരോ അംഗങ്ങള്‍ വിട്ടു നിന്നു. എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് കരുതി ഇരവിപേരൂര്‍,കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയ കമ്മിറ്റികളിലെ 22ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടത്തും പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ വിട്ടുനിന്നു. പന്തളം ,പത്തനംതിട്ട, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ 4 ഏരിയ കമ്മിറ്റികളില്‍ പ്രചരണത്തില്‍ വീഴ്ചയുണ്ടായി.

ഇത്തരത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ വീണയ്‌ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആകെ വോട്ടിലും ഭൂരിപക്ഷത്തിലുമുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വീണാ ജോര്‍ജിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ് ഇക്കാര്യങ്ങള്‍ സംസ്ഥാനനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (57 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends