ഭിന്നശേഷിക്കാരിയായ 16 കാരിയെ പീഡിപ്പിച്ചു; കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
നെടുമങ്ങാട് വലിയമലയില്‍ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നെടുമങ്ങാട് ഉഴമലയ്ക്കല്‍ നെടിയ വോങ്കോട് മേക്കുംകര പുത്തന്‍ വീട്ടില്‍ അനില്‍കുമാര്‍ ( 49) നെ വിതുര സി.ഐ ശ്രീജിത്തിന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം നോക്കി ചെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 31നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി മാനസിക പിരിമുറുക്കം അനുഭവപ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് വലിയമല പൊലീസില്‍ പരാതി നല്കി. അനില്‍ കുമാര്‍ വീട്ടില്‍ വന്നത് സമീപവാസികള്‍ കണ്ടിരുന്നു.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ കൗണ്‍സിലിംഗ് നല്കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തെയും ക്രിമിനല്‍ കേസുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha