ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് പ്ലൈവുഡുമായി പോയ ലോറിക്ക് തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വച്ച് പ്ലൈവുഡുമായി പോയ ലോറിക്ക് തീപിടിച്ചു. ഡീസല്‍ ടാങ്ക് പൊട്ടിതെറിച്ചാണ് തീപിടിച്ചത്. എന്നാല്‍ ലോറി നിര്‍ത്തിയിട്ട സമയമായിരുന്നതിനാല്‍ വാന്‍ അപകടം ഒഴിവായി.
ലോറി സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ലോറി പൂര്‍ണമായും കത്തിയമര്‍ന്നു. പെരുമ്ബാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോയിരുന്ന ലോറിയാണ് തീപിടിച്ചത്. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha