മൊബൈല്‍ കടയില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി
മൊബൈല്‍ കടയില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. പൈവളിഗെ സ്വദേശി ജവാദ് ആസിഫിന്റെ ഹര്‍ജിയിലാണ് കേസ് എടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മൂന്ന് മാസം മുന്‍പായിരുന്നു സംഭവം. നഗരത്തില്‍ സംഘര്‍ഷം ഉണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഏഴോളം പേര് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. സ്ഥലത്ത് എത്തിയ പോലീസുകാര്‍ വേഗം കടയടയ്ക്കാന്‍ ജവാദിനോട് പറഞ്ഞു. എന്നാല്‍ സമയം ആകാതെ കടയടയ്ക്കാനാകില്ലെന്ന് ജാവേദും പറഞ്ഞു. ഇതില്‍ പ്രകോപിതരായ പോലീസുകാര്‍ കട തല്ലിത്തകര്‍ക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ പോലീസുകാര്‍ നശിപ്പിച്ചു. കൂടാതെ കടയിലെ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha