Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പ്രെട്രോൾ വില 20 മുതൽ 30 വരെ കുറയുമായിരുന്നു... കേന്ദ്രം തീരുമാനിച്ചപ്പോൾ വേണ്ടെന്ന് കേരളം...

16 SEPTEMBER 2021 10:50 PM IST
മലയാളി വാര്‍ത്ത

പെട്രോളിയം ഉൽപ്പന്നങ്ങൾ gst യിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ് എന്ന് തന്നെയാണ് രാജ്യത്തെ ഭൂരിഭാ​ഗം ജനങ്ങളും പറയുന്നത്. അതിന്റെ പ്രധാന കാരണം, ഒരു പരിധിവരെ ഇന്ധനവില കുറയ്ക്കാൻ സാധിക്കും എന്നത് തന്നെയാണ്. കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾ എതിർപ്പുമായി എത്തിമ്പോൾ ജനങ്ങൾ തന്നെയാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ കീഴിൽ കൊണ്ടുവരുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി നടൻ കൃഷ്ണ കുമാർ രം​ഗത്ത് എത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം....

നമ്മൾ ഭാരതീയർ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം സുന്ദരമാണ്. എന്ന് വച്ച് മറ്റു രാജ്യങ്ങൾ മോശമെന്നല്ല. ഏതൊക്കെ രാജ്യങ്ങളിൽ യാത്ര ചെയ്താലും, അവിടയൊക്കെ സുന്ദരമായ സ്ഥലങ്ങളും, മനുഷ്യരേയും കാണാറുണ്ട്. നല്ല നല്ല നിമിഷങ്ങൾ ഓർമയിൽ തങ്ങിനിൽക്കാറുമുണ്ട്. എന്നാലും തിരിച്ചു വന്നു, നമ്മുടെ വീട്ടിലെ കട്ടിലിൽ കിടക്കുമ്പോൾ ഒരു സുഖമുണ്ട്.. അതെന്താണെന്നു അറിയില്ല. ചിലപ്പോ വീടിനോടുള്ള ഇഷ്ടമാകാം, നാടിനോടുള്ളതാകാം, അത് ചിലപ്പോൾ രാജ്യ സനേഹം കൊണ്ടുമാകാം.

എനിക്കേറ്റവും ഇഷ്ടപെട്ട രാജ്യം ഭാരതം തന്നെ. അതുകൊണ്ട് തന്നെ എന്റെ രാജ്യം ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി കാണാൻ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നതും, അതിനായി പല ത്യാഗങ്ങൾ സഹിച്ചതും, സഹിച്ചുകൊണ്ടിരിക്കുന്നതും. രാജ്യപുരോഗതിയുടെ ഒരു പ്രധാന വരുമാനമാർഗം പലവിധ ടാക്‌സുകളിലൂടെയാണെന്നു നമുക്കേവർക്കും അറിവുള്ളതാണ്. അതിൽ പ്രധാനം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുമാണ്.

1947 ൽ സ്വതന്ത്രമായ ഭാരതത്തെ അഴിമതിയും, ആരാജകത്വത്താലും പടുകുഴിയിലേക്ക് തള്ളിയിട്ടു, സർവമേഖലകളേയും തളർത്തി ശത്രുകളായ അയൽ രാജ്യത്തിനു തീറെഴുതി കൊടുക്കുന്ന അവസരത്തിലാണ്, നല്ലവരായ ഭൂരിപക്ഷം ഭാരതീയരുടെ മനസുരുകിയുള്ള പ്രാർത്ഥനയുടെ ഫലമായി ഭാരതത്തെ രക്ഷിക്കുവാൻ ശ്രീ നരേന്ദ്ര മോദി എന്ന അവതാരപുരുഷൻ ഭരണത്തിൽ വന്നത്. അന്ന് മുതൽ ഭാരതം അതിവേഗ വളർച്ചയുടെ പാതയിലാണ്.

അടിസ്ഥാന സൗകര്യ വികസനം(റോഡ്, റെയിൽ, വിമാനത്താവളം,വാർത്താവിനിമയം), സ്ത്രീ സുരക്ഷ, ദാരിദ്ര്യ നിർമാർജ്ജനം, ഭക്ഷ്യ സുരക്ഷ, സ്വച്ഛ് ഭാരത് തുടങ്ങി മത്സ്യത്തൊഴിലാളികൾ, കർഷകർ, ഇന്ത്യയുടെ അതിർത്തികളിൽ സുരക്ഷ ഉറപ്പുവരുത്തുന്ന നമ്മുടെ സേനഅംഗങ്ങൾ..., ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. അതിന്റെ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ദേശസനേഹികളായ ഭാരതീയർ മോഡി സർക്കാരിനെ വൻപിച്ച ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിച്ചു.

നമ്മുടെ വളർച്ചയിൽ വിറളി പൂണ്ട്, ചില ശത്രു രാജ്യങ്ങൾ ഇതിനു തടയിടാനായി ഇന്ത്യയ്ക്കകത്തുള്ള, ഏതാനും നമ്മുടെ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചു, അവരുടെ സഹായത്താൽ പലവിധ സമരങ്ങളും നടത്തിനോക്കി. ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു സമരക്കാരെ തഴഞ്ഞതോടെ, എല്ലാം തകർന്നടിഞ്ഞു. ഇതിനിടയിലാണ് കൊവിഡെന്ന മഹാമാരിയുടെ വരവ്.

80 കോടി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തും, വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത രീതിയിൽ കൊവിഡിനെ തളച്ചതും, സ്വന്തമായി വാക്‌സിൻ കണ്ടെത്താൻ കഴിഞ്ഞതും ഭരതത്തിന്റെ മികവായി ലോകം പ്രകീർത്തിച്ചു. അപ്പോഴും ഒരു വശത്തു എന്നും ഒരു കരച്ചിൽ കേൾക്കാമായിരുന്നു. 'പെട്രോൾ, ഡീസൽ വിലകുറക്കൂ' പെട്രോൾ ഡീസൽ..... അതങ്ങനെയാണ്.. എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അതിന്റെ മഹത്വം കുറക്കാനായി 'കരച്ചിൽ ടീമുകൾ' ഇറങ്ങും. ഇനിയവർക്ക് കരച്ചിൽ നിർത്തി അലറി വിളിക്കാം..

ഈ വരുന്ന 17 ആം തിയതി കൂടുന്ന ജിഎസ്ടി കൗൺസിലിൽ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രഗവണ്മെന്റ് തയ്യാറാണെന്നു വാർത്തകൾ പുറത്തുവന്നുതുടങ്ങി. അങ്ങനെയെങ്കിൽ ലിറ്ററിനു 20 മുതൽ 30 രൂപ വരെ കുറയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പക്ഷെ 'കരച്ചിൽ ടീമുകൾക്ക്' ഇരുട്ടടിയായി കേരളസർക്കാർ ആണ് ആദ്യ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. അടിപൊളി.! അതായത് കേന്ദ്രം കുറക്കാമെന്നു പറഞ്ഞപ്പോൾ കേരളത്തിനു വേണ്ട എന്ന്. ബെസ്റ്റ്..!

ആദ്യം ഞാൻ കരുതി, തെറ്റായ വാർത്ത ആണോ എന്ന്. ഗൂഗിളിൽ കേറി നോക്കിയപ്പോൾ, ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെല്ലാം ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളും, ചാനലുകളുമാണ്.. ഇത് ഞാനായിട്ട് ഉണ്ടാക്കിയ ഒരു വാർത്തയല്ല . അതിനാൽ എന്നെ തെറി വിളിച്ചിട്ട് വലിയ പ്രയോജനവുമില്ല. അപ്പൊ, കാര്യങ്ങൾ ഒക്കെ ഏകദേശം പിടികിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു..ഇനി ഊപി.. പീപ്പി എന്ന് പറഞ്ഞു കരഞ്ഞിട്ടും കാര്യമില്ല. കൊറോണ കേസുകളെ അവിടെ യോഗി സർക്കാർ മൂന്നക്കത്തിൽ തളച്ചു.

ന്യായീകരിക്കാൻ നല്ല ക്യാപ്‌സ്യൂളുകൾക്കായി വിഷമിക്കുന്നവർക്ക് നല്ല സജ്ജഷൻസ് ഉണ്ടെങ്കിൽ കമെന്റബോക്‌സിൽ ഇടാൻ മറക്കേണ്ട.. അവരും ജീവിച്ചു പോകട്ടെ.. അതിനിടയിൽ ഒരു ബ്രെക്കിങ് ന്യൂസുണ്ട്. സാംസ്‌കാരിക നായകന്മാർ തൊണ്ടവേദന മൂലം ഒരാഴ്ച കൂട്ട അവധിയിലാണ്... സമയം വൈകുന്നു. നന്മ പറഞ്ഞു നിർത്താം. ഭാരതത്തിന്റെയും ഭാരതീയരുടേയും ഉന്നമനത്തിനായി പ്രാത്ഥിച്ചു കൊണ്ടും, മോദി സർക്കാരിന് നന്ദി പറഞ്ഞുകൊണ്ടും അവസാനിപ്പിക്കുന്നു.. ജയ് ഹിന്ദ്.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends