Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ ഹാന്‍സ് മറിച്ചുവിറ്റ് പോലീസുകാർ! പാരതിക്കാരെ കണ്ട് ഞെട്ടി പോലീസും....

16 SEPTEMBER 2021 10:52 PM IST
മലയാളി വാര്‍ത്ത

ലഹരി വസ്തുക്കളും അതുപോലെ തൊണ്ടി മുതലായി പിടിച്ചെടുക്കുന്ന വസ്തുക്കൾ പോലീസിന് തങ്ങളുടെ ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്തുകൂടെ എന്ന് നമ്മളിൽ ആരുടെയെങ്കിലും മനസ്സിൽ ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. എന്നാൽ അങ്ങനെ ചെയ്യാൻ പാടുള്ളതല്ല, അത് അങ്ങേയറ്റം കുറ്റകരമാണ് എന്നത് ആരും പറഞ്ഞ് മനസ്ലിലാക്കേണ്ടതല്ല. എന്നാൽ പോലീസുകാർക്ക് ഇത് അറിയില്ലെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കണേ.

അങ്ങെനെ ഒരു സംഭവമാണ് മലപ്പുറത്ത് നിന്നും കേൾക്കാൻ കഴിയുന്നത്. പോലീസ് പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉൽപന്നങ്ങൾ മറിച്ചുവിറ്റ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരിക്കുകയാണ്. ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രജീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജി അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ജില്ല പൊലീസ് മേധാവി സുജിത് ദാസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹാൻസ് വിൽപനക്ക് ഇടനിലക്കാരാനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണവും പ്രതികള്‍ ഡിവൈഎസ്പി മോഹന ചന്ദ്രന് നല്‍കിയിരുന്നു.

ഏജന്റു മുഖാന്തരം നാല്‍പത് ലക്ഷത്തോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വരെയും സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്തവര്‍ അതേ സ്റ്റേഷനില്‍ തന്നെ പ്രതിയായി നില്‍ക്കുകയാണിപ്പോള്‍.

കഴിഞ്ഞ മാർച്ചിലാണ് കേസിനാപ്ദമായ സംഭവം നടന്നത്. ജൂണ്‍ 21നായിരുന്നു 40 ലക്ഷത്തിലധികം വില മതിക്കുന്ന രണ്ട് ചാക്ക് പുകയില ഉത്പന്നങ്ങള്‍ കോട്ടക്കലില്‍ പിടികൂടുന്നത്. നാസര്‍, അഷറഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. 1600 പാക്കറ്റ് ഹാന്‍സായിരുന്നു പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. തുടർന്ന് കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനം വിട്ടു നല്‍കുകയും ചെയ്തു. ഇത്കൂടാതെ പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാനും തീരുമാനിച്ചു.

ഇതിന് പിന്നാലെ ഹാൻസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുകയില ഉൽപന്നം ഒന്നര ലക്ഷം രൂപക്ക് പൊലീസുകാര്‍ മറിച്ചു വിറ്റതായി കണ്ടെത്തിയത്. മറിച്ചു വില്‍ക്കാനായി പൊലീസുകാര്‍ ഇടനിലക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇടപാട് നടന്നതിന്‍റെ തെളിവ് ലഭിച്ചതോടെയാണ് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവരുടെ ഈ പ്രവർത്തിയിലൂടെ പോലീസുകാർക്ക് തന്നെ ആകെ നാണക്കേട് ഉണ്ടായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends