Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും

17 SEPTEMBER 2021 09:12 PM IST
മലയാളി വാര്‍ത്ത

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സ്‌പെഷ്യല്‍ അതിവേഗ കോടതി. മലയിന്‍കീഴ് സ്വദേശി ശ്രീകുമാരന്‍ നായരെ(58) യാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍ ജയകൃഷ്ണന്‍ വിധിയില്‍ പ്രസ്താവിച്ചു.

2017 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പെണ്‍ക്കുട്ടി കൗഡിയാറില്‍ നിന്ന് പ്രതിയുടെ ഓടോറിക്ഷയിലാണ് കയറിയത്. ഓട്ടോയില്‍ സഞ്ചരിക്കവെ പ്രതി കുട്ടിയുടെ കൈയില്‍ കടന്ന് പിടിച്ച് ഉമ്മ വെക്കാന്‍ ശ്രമിച്ചു. ഭയന്നുപോയ പെണ്‍കുട്ടി ഓട്ടോ നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല. ജവഹര്‍ നഗറിലേയ്ക്ക് പോകുന്ന വഴിയില്‍ റോഡില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ട കുട്ടി ഓടോയില്‍ നിന്ന് ചാടി ഇറങ്ങി. പ്രതി തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടി കളഞ്ഞു. വീണ്ടും കുട്ടിയെ തിരിച്ച് വിളിച്ച പ്രതി അശ്ലീല ആംഗ്യങ്ങളും ശരീര ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ്. ഓട്ടോ നമ്ബര്‍ കുറിച്ച് വെച്ചിരുന്ന കുട്ടി ഉടന്‍തന്നെ അച്ഛനെ വിവരം അറിയിച്ചു. അപ്പോള്‍ തന്നെ പരാതി കൊടുത്തതിനാല്‍ ഓട്ടോ അടക്കം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിഴകൂടാതെ സര്‍കാര്‍ നഷ്ടപരിഹാരം കൂടി നല്‍കണമെന്നും ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടെര്‍ ആര്‍എസ് വിജയ്‌മോഹന്‍ ഹാജരായി. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതിനിടെ കേസിന്റെ വിചാരണ വേളയില്‍ പ്രതിക്ക് അനുകൂലമായി മൊഴി പറഞ്ഞില്ലെങ്കില്‍ ഇരയായ കുട്ടിയേയും കേസിലെ പ്രോസിക്യൂടെറായ ആര്‍ എസ് വിജയ് മോഹനേയും വധിക്കുമെന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛനെ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും മൊഴി മാറ്റാന്‍ ഇര തയാറായില്ല. പേരുര്‍ക്കട പൊലീസ് ഈ കേസിന്റെയും അന്വേഷണം നടത്തിവരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends