'കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തും'; പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത്

കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ കൊല്ലുമെന്ന ഭീഷണി ലഭിച്ചതായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) പേരിലാണ് ഭീഷണി കത്ത് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനും എംഎല്‍എ പരാതി കൈമാറി.
കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. കൈപ്പടയില്‍ എഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പരാമര്‍ശമുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി ടി തോമസ് എംഎല്‍എ, ബെന്നി ബഹന്നാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ അസഭ്യവര്‍ഷം നടത്തുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്ബാവൂരിലെ എംഎല്‍എ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്. ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുല്‍ റഹ്മാന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്.
ഡിജിപിക്കും മുഖ്യമന്ത്രിക്കും എംഎല്‍എ പരാതി നല്കി.എല്‍ദോസ് കുന്നപ്പിള്ളിക്കു പുറമെ പി.ടി. തോമസ് എംഎല്‍എയ്ക്കും ബെന്നി ബഹനാന് എംപിക്കുമെതിരേ കത്തില്‍ പരാമര്‍ശമുണ്ട്. യുഡിഎഫിലെ 41 എംഎല്‍എമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും വെങ്ങോലയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസില്‍ താന്‍ അംഗമാണെന്നും കത്തില്‍ പറയുന്നു. ശേഷം അടുത്തതില്‍ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തായതിനാല്‍ എഴുതിയ ആളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്.
https://www.facebook.com/Malayalivartha


























