കെഎസ്‌ആര്‍ടിസി പമ്പിനെതിരെ ഹര്‍ജി; ഹര്‍ജിക്കാരന് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

കെഎസ്‌ആര്‍ടിസി തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ആരംഭിച്ച പമ്ബിനെതിരെ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയയാള്‍ക്ക് 10,000 രൂപ പിഴ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര സ്വദേശി ഡി സെല്‍വിന് പിഴയിട്ടത്. തുക ക്യാന്‍സര്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി ചെലവിടാനും കോടതി നിര്‍ദേശിച്ചു.
ജില്ലാ മജിസ്ട്രേറ്റില്‍നിന്നും നിരാക്ഷേപപത്രം വാങ്ങാതെ പമ്ബ് ആരംഭിച്ചെന്ന് കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ആവശ്യമായ അനുമതി ലഭ്യമാക്കിയാണ് പമ്ബ് ആരംഭിച്ചതെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. രേഖകളൊന്നും പരിശോധിക്കാതെ സമീപിച്ചതിനാണ് കേസ് തള്ളി കോടതി പിഴയിട്ടത്. കെഎസ്‌ആര്‍ടിസിക്കായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ദീപു തങ്കന്‍ ഹാജരായി.
https://www.facebook.com/Malayalivartha


























