പഴയ ലോട്ടറികള്‍ നല്‍കി പുതിയത് കൈക്കലാക്കി, പാലക്കാട് കാഴ്ചയില്ലാത്ത കച്ചവടക്കാരനെ പറ്റിച്ചു; അനില്‍ കുമാറിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

പലര്‍ക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാര്‍. എന്നാല്‍ നിര്‍ധനരായ ഇവര്‍ക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടില്‍. അത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് നഗരിപ്പുറം വലിയവീട്ടില്‍ അനില്‍കുമാര്‍. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.
പതിവു പോലെ ലോട്ടറി വില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അനില്‍ കുമാറിനോട് ലോട്ടറി ടിക്കറ്റുകള്‍ ആവശ്യപ്പെട്ടു. ഇഷ്ടമുള്ള ടിക്കറ്റുകള്‍ തിരഞ്ഞെടുക്കാനായി അനില്‍കുമാര്‍ ടിക്കറ്റുകള്‍ ഇയാള്‍ക്ക് കൈമാറി. തുടര്‍ന്ന്, തന്റെ കൈയില്‍ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം തരുമോയെന്നും യുവാവ് ചോദിച്ചു.
കാഴ്ച ഇല്ലാത്തതിനാല്‍ ടിക്കറ്റ് പരിശോധിച്ച് പണം നല്‍കാനാവില്ലെന്ന് അനില്‍ കുമാര്‍ പറഞ്ഞു. ഇതേസമയം, അനില്‍ കുമാറിന്റെ കയ്യില്‍ നിന്ന് വാങ്ങിയ ടിക്കറ്റുകള്‍ യുവാവ് പോക്കറ്റിലിടുകയും തന്റെ കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകള്‍ നല്‍കി ഇയാള്‍ പോകുകയും ചെയ്തു.
11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റുകളാണ് തിരിച്ച് നല്‍കിയത്. ശേഷം അനില്‍ കുമാറില്‍ നിന്നും പതിവായി ടിക്കറ്റെടുക്കുന്ന സുഹൃത്താണ് കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനില്‍ കുമാറിന്റെ ഏക വരുമാനത്തിലാണ്. സംഭവത്തില്‍ അനില്‍ കുമാറിന്‍റെ പരാതിയില്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























