വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയ സമയത്ത് വീട് അഗ്‌നിക്കിരയായി

വീട്ടുകാര്‍ ബന്ധുവീട്ടില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട് അഗ്‌നിക്കിരയായി. ഉളുപ്പുണിയിലെ പഞ്ഞിക്കുന്നിലുള്ള കറുപ്പമ്മയുടെ വീടാണ് കത്തി നശിച്ചത്. പണവും സ്വര്‍ണവും രേഖകളുമെല്ലാം കത്തി നശിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. തീപിടിച്ച സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. കറുപ്പമ്മയും മകളുമാണ് ഇവിടെ താമസിച്ചിരുന്നത്. അടുപ്പിന് മുകളില്‍ ഉണങ്ങാന്‍വെച്ച വിറകിനു തീ പിടിച്ചതാവാം അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. വില്ലേജ് അധികാരികളും വാഗമണ്‍ പോലീസും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























