വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: സംഭവത്തിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട് പെണ്‍വാണിഭ കേന്ദ്രത്തില്‍ നടത്തിയ റെയ്‌ഡില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ആണ് പിടിയിലായത്.
പാറോപ്പടി -ചേവരമ്പലം റോഡില്‍ ആണ് സംഘം വാടക വീടെടുത്തിരുന്നത്. നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാള്‍ ആണ് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇവര്‍ ഇവിടെ വാണിഭം നടത്തുകയായിരുന്നു.
ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴ വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.
വീട് പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. പോലീസ് ഈ കേന്ദ്രത്തെ പറ്റി ഇന്ന് പകല്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ റെയിഡ് ചെയ്യുകയായിരുന്നു. മൂന്ന് സ്ത്രീകളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഇവരും ഇടപാടുകാരായി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























