മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനെതിരായ ഹർജി; പരാതിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി ഹൈക്കോടതി

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചലച്ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറുടെ ജീവിത കഥ വളച്ചൊടിച്ചെന്നും ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. കുഞ്ഞാലി മരയ്ക്കാറുടെ പിന്തുടര്‍ച്ചക്കാരിലുള്‍പ്പെട്ട മുഫീദ അരാഫത്ത് മരയ്ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഈ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സാമൂതിരിയുടെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ ജീവിതകഥ ആസ്പദമാക്കിയ ചിത്രമൊരുക്കിയത് പ്രിയദര്‍ശനാണ്.
സിനിമയുടെ ടീസറില്‍ നിന്നു കുഞ്ഞാലിമരയ്ക്കാറുടെ ജീവിതവും കാലവും വളച്ചൊടിച്ചുള്ള ചിത്രീകരണമാണെന്നു വ്യക്തമാണെന്നും മരയ്ക്കാര്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























