മുന്നു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍; കൂടുതല്‍ പ്രതികൾ പിന്നിലുണ്ടോയെന്ന അന്വേഷണത്തിൽ പൊലീസ്

മുന്നു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പോലിസ് പിടിയില്‍. ദീപക് കുമാര്‍ (24)നെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ഇന്‍ഫോപാര്‍ക്ക് പോലിസും ചേര്‍ന്ന് പിടികൂടിയത്.
ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് 2 ഭാഗത്തുള്ള ലേഡീസ് ഹോസ്റ്റലിന് സമീപത്തുള്ള റോഡിലൂടെ സൈക്കിളില്‍ ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പോലിസ് ടീം പ്രതിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇന്‍ഫോപാര്‍ക്ക് ഭാഗങ്ങളിലുള്ള ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ച ഡാന്‍സാഫ് ടീം കുറച്ചു ദിവസങ്ങളിലായി ഈ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതര സംസ്ഥാനക്കാര്‍ക്കും, ടെക്കികള്‍ക്കും നല്‍കുന്നതിന് വേണ്ടിയാണ് ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. കൂടുതല്‍ പ്രതികൾ പിന്നിലുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണെന്നും പോലിസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























