മാതാപിതാക്കളോട് വിരോധം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

പതിനൊന്ന്കാരി പെണ്‍കുട്ടിയോട് ഉടുവസ്ത്രം ഉരിഞ്ഞ് നഗ്‌നത പ്രദര്‍ശിപ്പിച്ച മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ വില്ലേജില്‍ ഇളംകുളം താഴം നാഗരാജ ക്ഷേത്രത്തിന് സമീപം പ്രശാന്ത വിലാസം വീട്ടില്‍ ഓമനക്കുട്ടന്‍ ആചാരി മകന്‍ പ്രസാദ് (53) ആണ് പൊലീസ് പിടിയിലായത്.
ഇയാള്‍ പെണ്‍കുട്ടിയുടെ നേരെ അശ്ലീല ആംഗ്യങ്ങളോടെ ഉടുവസ്ത്രം ഉരിഞ്ഞ് നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയന്നു പോയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് സംഭവം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് മകളോടൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണത്തില്‍ മദ്യപിച്ച് കലഹസ്വഭാവിയായ ഇയാള്‍ നിരന്തരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അറിവായി. തുടര്‍ന്ന് പൊലീസ് ഇയാളെ തന്ത്രപൂര്‍വ്വം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതപിതാക്കള്‍ പുതിയ വീട് വച്ച വിരോധത്തിലാണ് പെണ്‍കുട്ടിയോട് അശ്ലീലം കാട്ടിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബര്‍, എസ്‌ഐ ആശാ വി രേഖ, എ.എസ്‌ഐ അഖിലേഷ്, സി.പി.ഓ മാരായ നൗഷാദ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























