കൂടുതല്‍ ഇളവുകള്‍.... കോവിഡ് അവലോകന യോഗം ഇന്ന്.... ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും...

കൂടുതല്‍ ഇളവുകള്‍.... കോവിഡ് അവലോകന യോഗം ഇന്ന്.... ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും....
വൈകുന്നേരം 3.30-നാണ് യോഗം. ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും.
മറ്റിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചേക്കും. കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്.
രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളില്‍ തുടരുകയാണെങ്കിലും തിയേറ്ററുകള്‍ തുറക്കണമെന്നും ബസുകളില്‍ നിന്ന് യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ നിലവിലുണ്ട്.
അതേസമയം പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു.
പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശവും മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം ഇനി സ്റ്റാന്‍ഡ് ബൈ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാനാകില്ല. ഇവര്‍ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.
https://www.facebook.com/Malayalivartha


























