ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കവേ പൊഴിയില്‍ വീണ് സഹോദരങ്ങള്‍ മുങ്ങി മരിച്ചു... കുട്ടികളുടെ വേര്‍പാട് താങ്ങാനാവാതെ അലമുറയിട്ട് കരഞ്ഞ് മാതാപിതാക്കള്‍, ആ കാഴ്ച ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി

ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കവേ പൊഴിയില്‍ വീണ് സഹോദരങ്ങള്‍ മുങ്ങി മരിച്ചു... കുട്ടികളുടെ വേര്‍പാട് താങ്ങാനാവാതെ അലമുറയിട്ട് കരഞ്ഞ് മാതാപിതാക്കള്‍, ആ കാഴ്ച ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി .
ആലപ്പുഴ കലവൂരിനടുത്ത് ഓമനപ്പുഴ പൊഴിയിലാണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നാലു തൈക്കല്‍ നെപ്പോളിയന്‍-ഷൈമോള്‍ ദമ്പതികളുടെ മക്കളായ അഭിജിത് (10) അനഘ (9) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വീടിനടുത്തുള്ള പൊഴിയിലാണ് കുട്ടികള്‍ വീണത്.
പൊഴി നിറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം പൊഴി മുറിച്ച് കടലിലേക്ക് നീരൊഴുക്കിയിരുന്നു. ഈ ഒഴുക്കില്‍ പൊഴിത്തിട്ടയില്‍ ബലക്ഷയം സംഭവിച്ചിടുന്നിടത്ത് കുട്ടികള്‍ ചവിട്ടിയപ്പോള്‍ കുട്ടികള്‍ വീണതാകാമെന്നാണ് കരുതുന്നത്. അഭിജിത്ത് അഞ്ചാം ക്ലാസിലും അനഘ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























