Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കൈ വിട്ടെന്നാ തോന്നണേ... നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ അനുനയ നീക്കവുമായി മന്ത്രി വി.എന്‍. വാസവന്‍ അരമനയിലെത്തി; ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിനെ കണ്ടിട്ടും പാല ബിഷപ്പിനെ കാണാത്തത് ചര്‍ച്ചയായി; സിപിഎമ്മും കളം മാറ്റി ചവിട്ടുന്നു

18 SEPTEMBER 2021 09:05 AM IST
മലയാളി വാര്‍ത്ത

തീര്‍ത്തിട്ടും തീരാത്ത വിഷയമായി നാര്‍ക്കോട്ടിക് ജിഹാദ് വിഷയം മാറുകയാണ്. അതേസമയം വിഷയത്തില്‍ സിപിഎം സ്‌കോര്‍ ചെയ്യുകയാണ്. പാലാ ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തില്‍ അനുനയനീക്കവുമായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഇന്നലെ അരമനയിലെത്തി.

പ്രശ്‌ന പരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെഭാഗമായാണ് മന്ത്രി വാസവന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിനെ സന്ദര്‍ശിച്ച ജോസ് കെ. മാണി, പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു.

 



ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അദ്ധ്യായമാണെന്ന് വി.എന്‍. വാസന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശം പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും നടപടിയുണ്ടാവുമെന്നും വാസവന്‍ വ്യക്തമാക്കി.

അതേ സമയം, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ കെ. സുധാകരനൊപ്പം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാലാബിഷപ്പിനെ കാണാതിരുന്നത് ചര്‍ച്ചയായി.

 



ബിഷപ്പ് മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന വിമര്‍ശനം സതീശന്‍ ആദ്യം നടത്തിയതിനാലാണിതെന്ന ആരോപണം ഉയര്‍ന്നതോടെ, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കാരണമാണ് ബിഷപ്പിനെ കാണാത്തതെന്ന വിശദീകരണവുമായി സതീശന്‍ രംഗത്തെത്തി.

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ചൊല്ലി വിവാദം തുടരവേ, പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശമുണ്ടായതായി കരുതുന്നില്ലെന്ന് വ്യക്തമാക്കി സി.പി.എമ്മും രംഗത്തെത്തി. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളും പ്രസ്താവനകളും ചില ന്യൂനപക്ഷ വിഭാഗങ്ങളില്‍ വിഭാഗീയത വളര്‍ത്താനാകുമോയെന്ന പരിശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള എ.വിജയരാഘവന്‍ പറഞ്ഞു.



ബിഷപ്പിന്റെ പ്രസ്താവനയില്‍ നിന്ന് സംഘര്‍ഷത്തിന്റെ വിത്ത് വിതയ്ക്കുന്ന വ്യാഖ്യാനങ്ങളുണ്ടാക്കി വര്‍ഗീയതയുണ്ടാക്കാനുള്ള ശ്രമമാണ് ചില ശക്തികളും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ചില മാദ്ധ്യമങ്ങളും നടത്തിയത്. ബി.ജെ.പി അവരുടെ പതിവ് സ്വഭാവമനുസരിച്ച് വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന്റേത് ചാഞ്ചാട്ടമുള്ള നിലപാടായി. അതിന് സ്വീകാര്യത കിട്ടാതെ പോയത് മുഖ്യമന്ത്രി വ്യക്തതയുള്ള നിലപാടെടുത്തതുകൊണ്ടാണ്.

കേരളത്തില്‍ സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നല്ല മുന്‍കൈ സി.പി.എമ്മില്‍ നിന്നുണ്ടാകും. ചില പ്രായോഗിക സമീപനങ്ങളും കൈക്കൊള്ളും. എത്ര പക്വമായാണ് വിഷയം കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. വര്‍ഗീയമായി ചേരിതിരിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതിന് സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഭൂരിപക്ഷ ജനതയില്‍ മാത്രമല്ല, ചില ന്യൂനപക്ഷ വിഭാഗങ്ങളിലും വിഭാഗീയത വളര്‍ത്താനാകുമോയെന്നാണ് ബി.ജെ.പി നോക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends