Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ നിന്ന് സിപിഐയുടെ സംസ്ഥാന കൗൺസിലും അഖിലേന്ത്യാ നേതൃത്വവും തമ്മിലുള്ള തർക്കത്തിലേക്ക് ഈ പ്രശ്നം വഴുതിവീണതിൽ ഏറ്റവും കൂടുതൽ ആഹ്ളാദിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തന്നെയായിരിക്കും; വിമർശനവുമായി സിപി ജോൺ

18 SEPTEMBER 2021 03:28 PM IST
മലയാളി വാര്‍ത്ത

ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തിരയിളക്കത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

കുറെ നാളായി വളരെ സമാധാനപരമായി പോവുകയാണ് ഇടതുമുന്നണിയിലെ സിപിഐ. ഇടയ്ക്കിടെ സിപിഎമ്മിനെ വിമർശിക്കാൻ മടികാണിക്കാത്ത പാർട്ടി ആയിരുന്നു സിപിഐ എങ്കിലും കേരള കോൺഗ്രസ് ആഗമനത്തിൽ ഉണ്ടാകും എന്ന് കരുതിയ ഒരു പ്രതിഷേധവും സിപിഐ ഉണ്ടാക്കിയില്ല.

ഇന്ന് കേരളകോൺഗ്രസ് വിഷയമോ സിപിഎമ്മുമായുള്ള ചില്ലറ തർക്കമോ അല്ല സിപിഐ ഉലച്ചിരിക്കുന്നത്. സിപിഐയുടെ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ ആനിരാജ. അവർ സിപിഐയുടെ വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ നേതാവാണ്.

ഇവർ കേരളത്തിൽ വന്നിട്ട് പറഞ്ഞു ഇവിടെ സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു. ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത് കേരളത്തിലെ പോലീസിനകത്ത് ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നു എന്നതാണ്.

വളരെ ഗുരുതരമായ ഒരു ആരോപണമാണിത്. കേരളത്തിലെ പോലീസിനകത്ത് ആർഎസ്എസ് ഗ്യാങ് ഉണ്ട് എന്നറിയുമ്പോൾ സിപിഐയുടെ നേതാക്കന്മാർ എന്താണ് ചെയ്തിരിക്കുക.

അവർ അത് കയ്യോടെ തള്ളിക്കളയുക മാത്രമല്ല അവരുടെ ഭർത്താവ് എന്നതിനേക്കാളുപരി പാർട്ടിയുടെ ജനറൽ സെക്രട്ടറി ഡി രാജ തന്റെ ഭാര്യയായ സിപിഐ നേതാവിന്റെ ആരോപണത്തെ പിന്തുണച്ചപ്പോൾ സിപിഐയുടെ സംസ്ഥാന കൗൺസിൽ കൂടി രാജയെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറയുന്നത് ഞങ്ങൾ സാക്ഷാൽ ഡാങ്കേ. ഡാങ്കേ എന്ന് പറയുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കിയ കുറച്ചു പേരിൽ പ്രാധാന്യമർഹിക്കുന്ന ഒരു പേരാണ്. ഡാങ്കേ പോലും തള്ളിക്കളയാൻ മടിക്കാത്ത പാർട്ടിയാണ് സിപിഐ എന്ന് പറഞ്ഞുകൊണ്ടാണ് രാജയെ തള്ളിക്കളയുന്നത്.

ഇതിന്റെ അർത്ഥം എന്താണ്? കേരള ഗവൺമെന്റ്നോടും മുഖ്യമന്ത്രി പിണറായി വിജയനോട് ചേർന്നു നിൽക്കുക എന്നത് കാനം രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സിപിഐ സംബന്ധിച്ചിടത്തോളം സ്വന്തം പാർട്ടിയുടെ ജനറൽ സെക്രട്ടറിയോട് ചേർന്നു നിൽക്കുന്നതിനേക്കാൾ പ്രധാനമാണ് എന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞു വെച്ചിരിക്കുന്നത്.

ഇത് വളരെ രസകരമായ ഒരു വൈരുദ്ധ്യമാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ നിന്ന് സിപിഐയുടെ സംസ്ഥാന കൗൺസിലും അഖിലേന്ത്യാ നേതൃത്വവും തമ്മിലുള്ള തർക്കത്തിലേക്ക് ഈ പ്രശ്നം വഴുതിവീണതിൽ ഏറ്റവും കൂടുതൽ ആഹ്ളാദിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തന്നെയായിരിക്കും.

എന്തായാലും സിപിഐ ഇന്ന് എടുത്തിരിക്കുന്ന ഈ സമീപനത്തിൽ തെറ്റ് എന്താണ്? ഒരു പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം നടത്തിയ വിമർശനത്തെ അതിന്റെ മുഖവിലക്കെടുത്ത് കൊണ്ട് അത് പരിശോധിക്കുന്നതിന് പകരം ഈ പ്രാദേശിക ഘടകം എടുത്തിരിക്കുന്ന രാഷ്ട്രീയ നിലപാട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നതിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യ നേതൃത്വത്തെ തള്ളിക്കളയുന്ന തെറ്റാണ് കാനം രാജേന്ദ്രൻ ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകത്തോടെ നോക്കുകയാണ് മറ്റൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റ് അവസാനിക്കുന്നത് ഉള്ളൂ . കാരണം എന്ന് സിപിഐയും സിപിഎമ്മും അധികാരത്തിലെത്തിക്കുന്നത് കേരളത്തിൽ മാത്രമാണ്.

ബംഗാളിൽ അധികാരത്തിൽ ഇല്ല എന്നല്ല, അവിടെ കുറച്ചു സീറ്റ് കുറഞ്ഞുപോയി എന്നതുമല്ല അവിടെ സിപിഎമ്മും സിപിഐയും കോൺഗ്രസ് അടക്കമുള്ള അവളുടെ സഖ്യകക്ഷികൾ ഘടകം ഒരു സീറ്റും കിട്ടില്ല എന്നതാണ്.

ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിനേക്കാളുപരി മറ്റു സ്ഥലങ്ങളിൽ അവർ പൂജ്യത്തിലേക്ക് നടക്കുന്നു എന്നത് കൊണ്ട് കേരളത്തിലെ ഗവർണർ തൊട്ടുകളിക്കാൻ അഖിലേന്ത്യ സെക്രട്ടറിയെ പോലും അനുവദിക്കില്ല ഞങ്ങൾക്ക് പ്രധാനം ഞങ്ങൾ കേരളത്തിൽ അധികാരമാണ് സിപിഐ അഖിലേന്ത്യാ നേതൃത്വം അല്ല എന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ നിലപാട് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends