Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ പൊതുമേഖലയിൽ ഒരു ചീത്ത ബാങ്ക് ഉണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്; പൊതുമേഖലാ ബാങ്കുകൾക്ക് 6-8 ലക്ഷം കോടി രൂപ നിഷ്ക്രിയാസ്തികളുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇത് ഇല്ലാതാക്കാൻ കഴിയുന്നില്ല;ആരോപണവുമായി തോമസ് ഐസക്ക്

18 SEPTEMBER 2021 03:40 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ പൊതുമേഖലയിൽ ഒരു ചീത്ത ബാങ്ക് ഉണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് . പൊതുമേഖലാ ബാങ്കുകൾക്ക് 6-8 ലക്ഷം കോടി രൂപ നിഷ്ക്രിയാസ്തികളുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇത് ഇല്ലാതാക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ പൊതുമേഖലയിൽ ഒരു ചീത്ത ബാങ്ക് ഉണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകൾക്ക് 6-8 ലക്ഷം കോടി രൂപ നിഷ്ക്രിയാസ്തികളുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇത് ഇല്ലാതാക്കാൻ കഴിയുന്നില്ല.

അതുകൊണ്ട് അറ്റകൈ പരിഹാരമായിട്ട് കണ്ടെത്തിയിരിക്കുന്ന മാർഗ്ഗം നിഷ്ക്രിയാസ്തികളെല്ലാം ഏറ്റെടുക്കാൻ പുതിയൊരു ബാങ്ക് രൂപീകരിക്കുകയാണ്. ഇതോടെ ഒരു ചീത്ത ബാങ്കും ബാക്കിയെല്ലാം നല്ല ബാങ്കുകളുമായിത്തീരും.

“National Asset Re-Construction Co-Limited” എന്നാണു പുതിയ ബാങ്കിന്റെ പേര്. 500 കോടിയിൽ കൂടുതൽ വരുന്ന കിട്ടാക്കട വായ്പകളെ പുതിയ ബാങ്ക് ഏറ്റെടുക്കൂ. ലീഡ് ബാങ്കുകളുമായി ചർച്ച ചെയ്ത് ഇത്തരം വായ്പകൾ എത്ര താഴ്ന്ന വിലയ്ക്ക് ഏറ്റെടുക്കുമെന്നു തീരുമാനിക്കും. ഇങ്ങനെ വായ്പയുടെ മൂല്യം കുറയ്ക്കുന്നതിന് ഹെയർകട്ട് അഥവാ തലമുടി വെട്ട് എന്നാണു വിളിക്കുന്നത്.

ഈ വിലയുടെ 15 ശതമാനം ക്യാഷായി നൽകും. ബാക്കി സെക്യൂരിറ്റി റെസീപ്റ്റ് അല്ലെങ്കിൽ ബോണ്ടുകളായി നൽകും. ഈ സെക്യൂരിറ്റികൾക്കു 30600 കോടി രൂപ വരെ കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടിയുണ്ട്. അതുകൊണ്ടു ബാങ്കുകൾക്കു വേണമെങ്കിൽ മറിച്ചുവിറ്റ് കാശ് കൈക്കലാക്കാം.

എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും വലിയ തലവേദന പെരുകുന്ന നിഷ്ക്രിയാസ്തികളാണ്. ഇതു യുപിഎ കാലത്തു കൊടുത്ത വായ്പകളാണെന്ന് എൻഡിഎ ആരോപിക്കുന്നു. 2009-ലെ ആഗോള സാമ്പത്തികമാന്ദ്യമാണ് പശ്ചാത്തലസൗകര്യങ്ങൾ നിർമ്മിക്കുന്നതിനു ബാങ്കുകൾ നൽകിയ ഭീമമായ വായ്പകൾ കുടിശികയാക്കിയത് എന്നാണു മറുവ്യാഖ്യാനം.

കാരണമെന്തായാലും ഭീമമായ കുടിശിക ബാങ്കുകളുടെ മൂലധനത്തെ കാർന്നുതിന്നുന്നു. ശോഷിക്കുന്ന മൂലധനംമൂലം കോവിഡ് കാലത്തുപോലും വായ്പ നൽകുന്നതിനു ബാങ്കുകൾ മടിക്കുന്നു. ഇതു സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുന്നു.

പുതിയ ബാങ്ക് നിഷ്ക്രിയാസ്തികളെ എന്തുചെയ്യും? ഇത്തരം കമ്പനികൾ പുനസംഘടിപ്പിക്കുന്നതിനുവേണ്ടി India Debt Resolution Company എന്നൊരു മാനേജ്മെന്റ് സ്ഥാപനത്തിനു രൂപം നൽകുന്നുണ്ട്. ഈ കമ്പനികളുടെ 49 ശതമാനം ഓഹരി പൊതുമേഖലാ ബാങ്കുകൾക്കു തന്നെയായിരിക്കും.

ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ദൻമാർ ആയിരിക്കും ഈ കമ്പനിയെ പ്രവർത്തിപ്പിക്കുക. ഏറ്റെടുക്കുന്ന പീഡിത കമ്പനികളെ പുനസംഘടിപ്പിച്ച് മറിച്ചുവിറ്റ് പണം അസറ്റ് കമ്പനിക്കു നൽകും. ഇതാണു പരിപാടി.
ഇതു വലിയൊരു തമാശയാണ്.

പൊതുമേഖലാ കമ്പനികൾ കാര്യക്ഷമമല്ലായെന്ന പേരു പറഞ്ഞാണല്ലോ അവരെ സ്വകാര്യവൽക്കരിക്കുന്നത്. കോർപ്പറേറ്റുകളെ ഏൽപ്പിച്ചുകൊടുക്കുന്നത്. ഇവിടെ കോർപ്പറേറ്റുകൾ നടത്തി പൊതുമുതൽ ദീവാളി കളിച്ച കമ്പനിയെ ഒരു പൊതുമേഖലാ India Debt Resolution Company ലാഭകരമാക്കി സ്വകാര്യമേഖലയ്ക്കു വിൽക്കുമെന്നാണു പറയുന്നത്. നടന്നതു തന്നെ.

മൊത്തം നിഷ്ക്രിയാസ്തികളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ കാർഷിക വായ്പകൾ വരൂ. അവിടെ പുനസംഘടനയോ സർക്കാർ കടം ഏറ്റെടുക്കലോ ഒന്നും ബാധകമല്ല. നേരത്തെ പറഞ്ഞപോലെ 500 കോടിയിൽ മുകളിലുള്ള കോർപ്പറേറ്റ് വായ്പകൾ മാത്രമേ പുതിയ സ്കീമിൽ വരൂ.

ഇവരുടെ പേരുവിവരംപോലും വെളിപ്പെടുത്താൻ തയ്യാറല്ല. പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച കോർപ്പറേറ്റുകളെ വീണ്ടും ധനസഹായം നൽകി രക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുറപ്പാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends