Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

ഇന്ന് ലോകമുളദിനം; സ്കൂൾ പഠനകാലത്ത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഇതുപോലൊരു സമ്മേളനകാലയളവിൽ കൊടിനാട്ടുവാനുള്ള മുളങ്കമ്പുകൾ തേടി ആറ്റിനരികത്തേക്ക് പോയത് ഇന്നും മനസിൽ മായാതെ നിൽക്കുന്നൊരോർമ്മയാണ് ; വീട്ടിലെ പ്ലാസ്റ്റിക്ക് ഉപകരണങ്ങൾക്ക് പകരം മുളയുൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ തുടങ്ങണമെന്നതാണ് ഈ ദിനത്തിൽ ഏവരോടുമുള്ളൊരഭ്യർത്ഥനയെന്ന് ഐ ബി സതീഷ് എം എൽ എ

18 SEPTEMBER 2021 03:47 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോകമുളദിനമെന്ന് ഐ ബി സതീഷ് എം എൽ എ. സ്കൂൾ പഠനകാലത്ത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഇതുപോലൊരു സമ്മേളനകാലയളവിൽ കൊടിനാട്ടുവാനുള്ള മുളങ്കമ്പുകൾ തേടി ആറ്റിനരികത്തേക്ക് പോയത് ഇന്നും മനസിൽ മായാതെ നിൽക്കുന്നൊരോർമ്മയാണ് എന്നദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇന്ന് ലോകമുളദിനം.... സ്കൂൾ പഠനകാലത്ത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഇതുപോലൊരു സമ്മേളനകാലയളവിൽ കൊടിനാട്ടുവാനുള്ള മുളങ്കമ്പുകൾ തേടി ആറ്റിനരികത്തേക്ക് പോയത് ഇന്നും മനസിൽ മായാതെ നിൽക്കുന്നൊരോർമ്മയാണ്.... പിന്നെ ഈ പാട്ടും... "കാട്ടിലെ പാഴ്മുളം ......"

ഇതുവരെ പറഞ്ഞത് അത്ര ഗൗരവമുള്ള കാര്യങ്ങളല്ല എന്നറിയാം....എങ്കിലും ഈ പുലരിയിൽ മനസിൽ വന്നത് കുറിച്ചിട്ടെന്നേയുള്ളു .... ഇനി ചില "മുളദിനചിന്ത"കളിലേക്ക് വരാം.....

പുല്ല് വംശത്തിൽപ്പെട്ട സസ്യജാലങ്ങളാണിവ. വേര് ആഴത്തിലുള്ളതായതിനാൽ മണ്ണൊലിപ്പ് തടയും. വളരുവാൻ വളരെ കുറച്ച് ജലം മതി ഒപ്പം മണ്ണിലെ ജലാംശവും വർദ്ധിപ്പിക്കും.

ഒരിക്കൽ വടക്കുകിഴക്കൻ ഗ്രാമങ്ങൾ സന്ദർശിച്ച വേളയിൽ പൂർണ്ണമായും മുളകൊണ്ടു നിർമിച്ച വീടുകളിൽ മനുഷ്യർ പാർക്കുന്നത് കണ്ടിട്ടുണ്ട്. സാംസ്കാരിക പൈതൃകം അവകാശപ്പെടാനാകുന്ന പാരമ്പര്യ വിഭവങ്ങളുടെ പ്രതീകമാണ് മുളകൾ.

ഇവ ഉപയോഗിച്ചുള്ള മനോഹരമായ ഉത്പന്നങ്ങൾ വിപണിയിൽ ഏറെ ഡിമാന്റുള്ള വസ്തുക്കളിലൊന്നാണ്. കാര്യമായ അധ്വാനമോ, വളമിടീലോ ഒന്നും കൂടാതെ തന്നെ വ്യാവസായിക അടിസ്ഥാനത്തിൽ മുളകൃഷി ലാഭകരമായി ചെയ്യാം. വീട്ടിലെ പ്ലാസ്റ്റിക്ക് ഉപകരണങ്ങൾക്ക് പകരം മുളയുൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ തുടങ്ങണമെന്നതാണ് ഈ ദിനത്തിൽ ഏവരോടുമുള്ളൊരഭ്യർത്ഥന.

അങ്ങകലെ എവിടെയോ മുളകൃഷി ചെയ്യുന്ന ഒരു കർഷകനും, അതിനെ പല രൂപത്തിൽ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന "കലാകാരൻമാർക്കും " വളരെയേറെ ഉപകാരപ്രദമായിരിക്കുമത്.

കൂടാതെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒരിക്കലും നശിക്കാതെ ഭൂമിയുടെ ഉപരിതലത്തിൽ കെട്ടിക്കിടക്കുമെങ്കിൽ ഉപയോഗശൂന്യമായ മുളയുൽപ്പനങ്ങൾ മണ്ണിലലിഞ്ഞു ചേർന്നോളും .....

മുളയുൽപ്പന്നങ്ങളും മുളകർഷകർക്കും ആവശ്യമായ പ്രോത്സാഹനം നൽകുമെന്ന തീരുമാനത്തോടെ മുന്നോട്ടു പോകാം ...
ശുഭദിനം.....
ഐ.ബി സതീഷ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends