Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കും;വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച് ഈ സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

18 SEPTEMBER 2021 03:55 PM IST
മലയാളി വാര്‍ത്ത

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച് ഈ സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിൽ 12,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചൽ വെടിവച്ചാൻകോവിൽ സ്വദേശി വിദ്യയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ പോകുകയാണ്. ലൈഫ് പദ്ധതി രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമിയും വീടും നൽകുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു.

 

 

 

 

ലൈഫിന്റെ ഭാഗമായി നിർമിക്കുന്ന 36 ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൂർത്തീകരണത്തോടടുക്കകയാണ്. ഇതും ഉടൻ കൈമാറാൻ കഴിയും. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നാം ഉടൻ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന വലിയ ഒരു പദ്ധതിക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും 1000 ജനസംഖ്യയ്ക്ക് അഞ്ചു വീതം തൊഴിൽ നൽകുന്ന പുതിയ പദ്ധതിയും ആസൂത്രണം ചെയ്യുകയാണ്.

വാതിൽപ്പടി സേവനം ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഘട്ടത്തിൽ സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, വൈസ് പ്രസിഡന്റ് ശശികല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. വിജയൻ, സി.ആർ. സുനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. മനോജ് കുമാർ, ലത പഞ്ചായത്ത് അംഗങ്ങളായ, എസ്. ശാരിക, പ്രീത, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിയും വിശിഷ്ടാതിഥികളും കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങളും കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends