ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നു; നവംബര്‍ ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ ആയിരിക്കും സ്കൂളുകള്‍ തുറക്കുക
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്. നവംബര്‍ ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ ആയിരിക്കും സ്കൂളുകള്‍ തുറക്കുക.
കൃത്യമായ തീയതി മുഖ്യമന്ത്രി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. സ്കൂള്‍ തുറക്കുന്നതിന് മുമ്പായി നല്‍കേണ്ട മുന്നൊരുക്കങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും അവലോകന യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു.
https://www.facebook.com/Malayalivartha