വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം; എട്ടുവയസുകാരിയുടെ മരണത്തിൽ കണ്ണീരണിഞ്ഞ് ഗ്രാമം
ചെറുവത്തൂരിൽ പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാര്‍ഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ശഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. ഉടന്‍ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: ഷൗക്കത്ത്. മാതാവ്: സുമയ്യ. സഹോദരി: ശഫ്ന.
https://www.facebook.com/Malayalivartha